പ്രധാനമന്ത്രി രാത്രി എട്ടിന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും

കശ്മീരിലെ കേന്ദ്ര നടപടികളെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിക്കുമെന്നാണ് സൂചന
പ്രധാനമന്ത്രി രാത്രി എട്ടിന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും. കശ്മീരിലെ കേന്ദ്ര നടപടികളെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിക്കുമെന്നാണ് സൂചന.

കശ്മീരിനുള്ള പ്രത്യേകാവകാശങ്ങള്‍ എടുത്തുകളഞ്ഞ പ്രസിഡന്‍ഷ്യല്‍ വിജ്ഞാപനം പാര്‍ലമെന്റിന്റെ ഇരു സഭകളും അംഗീകരിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ സര്‍ക്കാര്‍ കൊണ്ടുവന്ന കശ്മീര്‍ പുനസംഘടനാ ബില്ലിനും രാജ്യസഭയും ലോക്‌സഭയും അംഗീകാരം നല്‍കി. ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നത്.

കശ്മീരിലെ കേന്ദ്ര നടപടികളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി രാഷ്ട്രത്തോടു സംസാരിക്കുമെന്നു നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. വൈകിട്ട് നാലിന് ആകാശവാണി വഴിയായിരിക്കും അഭിസംബോധനയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എട്ടിനാണ് പ്രധാനമന്ത്രിയുടെ പ്രസംഗമെന്ന് പിഎംഒ അറിയിച്ചു. 

കേന്ദ്ര നടപടികളുടെ പശ്ചാത്താലത്തില്‍ കശ്മീരില്‍ വന്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്. രാഷ്ട്രീയ നേതാക്കള്‍ അറസ്റ്റിലും വീട്ടു തടങ്കലിലുമാണ്. പലയിടത്തും കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com