വീണ്ടും പാകിസ്ഥാന്റെ പ്രകോപന നടപടി; സംഝോത എക്‌സപ്രസ് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചു, ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല

ഇന്ത്യയുമായുളള നയതന്ത്രബന്ധം വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ വീണ്ടും പ്രകോപന നടപടികളുമായി പാകിസ്ഥാന്‍
വീണ്ടും പാകിസ്ഥാന്റെ പ്രകോപന നടപടി; സംഝോത എക്‌സപ്രസ് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചു, ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല

ഇസ്ലാമാബാദ്: ഇന്ത്യയുമായുളള നയതന്ത്രബന്ധം വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ വീണ്ടും പ്രകോപന നടപടികളുമായി പാകിസ്ഥാന്‍. ഇന്ത്യയുമായി ബന്ധിപ്പിച്ചുകൊണ്ടുളള സംഝോത എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് പാകിസ്ഥാന്‍ നിര്‍ത്തിവെച്ചു.  ഇന്ത്യന്‍ സിനിമകള്‍ പാകിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയതാണ് മറ്റൊരു കടുത്ത നടപടി.

ജമ്മുകശ്മീരിനുളള പ്രത്യേക പദവി പിന്‍വലിക്കുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത ഇന്ത്യന്‍ നടപടിക്ക് പിന്നാലെയാണ് പാകിസ്ഥാന്റെ പ്രകോപനപരമായ നീക്കം. ഇന്നലെ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ അധ്യക്ഷതയില്‍ ഇസ്ലാമാബാദില്‍ ചേര്‍ന്ന ദേശീയ സുരക്ഷാ സമിതി യോഗത്തില്‍ ഇന്ത്യയുമായുളള നയതന്ത്രബന്ധം വെട്ടിച്ചുരുക്കാനും ഉഭയകക്ഷി വ്യാപാരം അവസാനിപ്പിക്കാനും പാകിസ്ഥാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടികള്‍.

സംത്സോത എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചതായി പാകിസ്ഥാന്‍ റെയില്‍വേ മന്ത്രി ഷെയ്ക്ക് റഷീദ് അഹമ്മദിനെ ഉദ്ധരിച്ച് പാകിസ്ഥാന്‍ മീഡിയയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ഇന്ത്യന്‍ സിനിമയും പ്രദര്‍ശിപ്പിക്കില്ലെന്ന് പാകിസ്ഥാന്‍ വാര്‍ത്താവിതരണമന്ത്രാലയം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഇരുരാജ്യങ്ങളും തമ്മിലുളള സംഘര്‍ഷം മൂര്‍ച്ഛിച്ചതിനെതുടര്‍ന്ന് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ സംഝോത എക്‌സപ്രസ് ട്രെയിനിന്റെ സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. പിന്നീട് ആഴ്ചകള്‍ക്ക് ശേഷമാണ് സര്‍വീസ് പുനരാരംഭിച്ചത്. 1976ലാണ് ഇരുരാജ്യങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് സംഝോത എക്‌സപ്രസ് ഓടിതുടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com