സ്ത്രീധനം കൊടുത്തില്ല, യുവാവ് ഭാര്യയെ വാട്‌സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലി

സ്ത്രീധനം കൊടുത്തില്ല, യുവാവ് ഭാര്യയെ വാട്‌സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലി
സ്ത്രീധനം കൊടുത്തില്ല, യുവാവ് ഭാര്യയെ വാട്‌സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലി

മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ യുവാവ് വാട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലി ഭാര്യയെ ഒഴിവാക്കി. സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നതായി യുവതി പരാതി നല്‍കിയതിനു പിന്നാലെയാണ് മുത്തലാഖ് ചൊല്ലിയതെന്ന് പൊലീസ് പറഞ്ഞു.

ഒറ്റയടിക്കുള്ള മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി പാര്‍ലമെന്റ് നിയമം പാസാക്കിയതിനു തൊട്ടുപിന്നാലെയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മെയ് 27നാണ് യുവതി ഭര്‍ത്താവിനും കുടുംബത്തിനും എതിരെ സ്ത്രീധന പീഡന പരാതി നല്‍കിയത്.അഞ്ചു ലക്ഷം രൂപ സ്ത്രീധനം  ആവശ്യപ്പെട്ട് ഉപദ്രവിക്കുന്നെന്നാണ് പരാതി. 

കുവൈത്തില്‍ ജോലി ചെയ്യുന്ന യുവാവ് കേസ് പിന്‍വലിക്കാന്‍ ഭാര്യയില്‍ നിരന്തരം സമ്മര്‍ദം ചെലുത്തിവരികയായിരുന്നു. എന്നാല്‍ യുവതി ഇതു നിരസിച്ചു. ഭര്‍ത്താവ് തന്നെ വാട്‌സാപ്പിലൂടെ മുത്തലാഖ് ചൊല്ലിയതായി അറിയിച്ച് ബുധനാഴ്ച യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. കേസ് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com