ജമ്മുവിലെ നിരോധാജ്ഞ പിന്‍വലിച്ചു: സ്‌കൂളുകളും കോളജുകളും നാളെ തുറക്കും

നിരോധനാജ്ഞ പിന്‍വലിച്ച സാഹചര്യത്തില്‍ ജമ്മുവിലെ സ്‌കൂളുകളും കോളജുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ മുതല്‍ പ്രവര്‍ത്തനം തുടങ്ങും. 
ജമ്മുവിലെ നിരോധാജ്ഞ പിന്‍വലിച്ചു: സ്‌കൂളുകളും കോളജുകളും നാളെ തുറക്കും

ജമ്മു: ജമ്മുവില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു. സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം ഓഗസ്റ്റ് അഞ്ചിന് പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് ജമ്മു ഭരണകൂടം പിന്‍വലിച്ചത്. ജില്ലാ മജിസ്‌ട്രേറ്റ് സുഷമ ചൗഹാനാണ് നിരോധനാജ്ഞ പിന്‍വലിച്ചത്. ജമ്മു കശ്മീരിന് പ്രത്യേക പധവി എടുത്തുകളഞ്ഞ സാഹചര്യത്തില്‍ കലാപം ഉണ്ടാകുമെന്ന് കരുതിയാണ് നിരോധാജ്ഞ പുറപ്പെടുവിച്ചിരുന്നത്.

കത്വ, സാംബ, ഉദംപുര്‍ ജില്ലകളിലെ അവസ്ഥ സാധാരണഗതിയില്‍ ആയതിനാലാണ് നിരോധാജ്ഞ പിന്‍വലിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. നിരോധനാജ്ഞ പിന്‍വലിച്ച സാഹചര്യത്തില്‍ ജമ്മുവിലെ സ്‌കൂളുകളും കോളജുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ മുതല്‍ പ്രവര്‍ത്തനം തുടങ്ങും. 

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്യുന്നതിനുള്ള നടപടികള്‍ക്ക് മുന്നോടിയായാണ് ഓഗസ്റ്റ് അഞ്ച് മുതല്‍ കശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി, സിപിഎം എംഎല്‍എ മുഹമ്മദ് യൂസഫ് തരിഗാമി തുടങ്ങിയവരെ വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com