അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യ നിലയില്‍ പുരോഗതി; നിരീക്ഷണത്തില്‍ തുടരും

മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യ നിലയില്‍ പുരോഗതി
അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യ നിലയില്‍ പുരോഗതി; നിരീക്ഷണത്തില്‍ തുടരും

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. ഹൃദ്രോഗത്തെ തുടര്‍ന്ന് അദ്ദേഹത്തെ ഇന്നലെയാണ് എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ജെയ്റ്റ്‌ലിയെ സന്ദര്‍ശിക്കാന്‍ ഇന്ന് രാവിലെ ഉപ രാഷ്ട്രപതി വെങ്കയ്യ നായിഡു എത്തിയിരുന്നു. ആരോഗ്യ നില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ ഉപ രാഷ്ട്രപതിയെ അറിയിക്കുകയായിരുന്നു. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ ഉപ രാഷ്ട്രപതിയെ ധരിപ്പിച്ചു. 

64കാരനായ ജയ്റ്റ്‌ലി എന്‍ഡോക്രിനോളജിസ്റ്റ്, വൃക്ക രോഗ വിദഗ്ധര്‍, ഹൃദ്രോഗ വിദഗ്ധര്‍ എന്നിവരടങ്ങിയ വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. നിരീക്ഷണം രണ്ട്, മൂന്ന് ദിവസത്തേക്ക് തുടരുമെന്ന് ദേശീയ മാധ്യമങ്ങള്‍ വ്യക്തമാക്കി. 

ജയ്റ്റ്‌ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍, ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍, ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെപി നഡ്ഡ, എല്‍ജെഡി നേതാവ് ശരത് യാദവ് എന്നിവര്‍ സന്ദര്‍ശിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com