കശ്മീരിന് പ്രത്യേക പദവി: പ​ശ്ചി​മബം​​ഗാളിൽ 42 യുവമോർച്ചാ പ്രവർത്തകർ അറസ്റ്റിൽ

ഭ​ര​ണ​ഘ​ട​ന​യു​ടെ 370ാം വ​കു​പ്പ് റ​ദ്ദാ​ക്കി​യ​തി​നെ പി​ന്തു​ണ​ച്ച് ത​ങ്ങ​ൾ നേ​ര​ത്തെ ഒ​രു റാ​ലി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും പൊലീ​സ് ത​ട​ഞ്ഞി​രു​ന്നു​വെ​ന്ന് ഡാ​ർ​ജി​ലിം​ഗ് യു​വ​മോ​ർ​ച്ച പ്
കശ്മീരിന് പ്രത്യേക പദവി: പ​ശ്ചി​മബം​​ഗാളിൽ 42 യുവമോർച്ചാ പ്രവർത്തകർ അറസ്റ്റിൽ

സി​ലി​ഗു​രി: പ​ശ്ചി​മ ബം​ഗാ​ളി​ൽ 42 ഭാ​ര​തീ​യ ജ​ന​ത യു​വ മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​‌രെ പൊലീസ് അറസ്റ്റ് ചെയ്തു. സി​ലി​ഗു​രി മെ​ട്രോ​പൊ​ളി​റ്റ​ൻ പൊലീ​സി​നെ​തി​രെ പ്ര​തി​ഷേ​ധം നടത്തിയതിനാണ് അ​റ​സ്റ്റ്. 

ജ​മ്മു കശ്മീ​രി​ന് പ്ര​ത്യേ​ക പ​ദ​വി ന​ൽ​കി​യ ഭ​ര​ണ​ഘ​ട​ന​യു​ടെ 370ാം വ​കു​പ്പ് നീ​ക്കം ചെ​യ്ത​തി​നെ പി​ന്തു​ണ​ച്ച് റാ​ലി ന​ട​ത്താ​ൻ യു​വ​മോ​ർ​ച്ച അ​നു​മ​തി തേ​ടി​യി​രു​ന്നു. എ​ന്നാ​ൽ പൊ​ലീ​സ് റാ​ലി​ക്ക് അ​നു​മ​തി നി​ഷേ​ധിക്കുകയായിരുന്നു. 

ഭ​ര​ണ​ഘ​ട​ന​യു​ടെ 370ാം വ​കു​പ്പ് റ​ദ്ദാ​ക്കി​യ​തി​നെ പി​ന്തു​ണ​ച്ച് ത​ങ്ങ​ൾ നേ​ര​ത്തെ ഒ​രു റാ​ലി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും പൊലീ​സ് ത​ട​ഞ്ഞി​രു​ന്നു​വെ​ന്ന് ഡാ​ർ​ജി​ലിം​ഗ് യു​വ​മോ​ർ​ച്ച പ്ര​സി​ഡ​ന്‍റ് കാ​ഞ്ച​ൻ ദെ​ബ്നാ​ഥ് പ​റ​ഞ്ഞു. ഇ​തേ​തു​ട​ർ​ന്നു റാ​ലി​ക്ക് അ​നു​മ​തി തേ​ടി അ​പേ​ക്ഷി​ച്ചി​രു​ന്നു​വെ​ങ്കി​ലും പൊ​ലീ​സ് അ​തും നി​ഷേ​ധി​ച്ചു​വെ​ന്നും കാ​ഞ്ച​ൻ പ​റ​ഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com