'ഇത് റിയല്‍ ഹീറോ'; കുട്ടികളെ ഇരുതോളിലുമേന്തി ഒന്നര കിലോമീറ്റര്‍ പ്രളയജലത്തില്‍  നീന്തി പൊലീസുകാരന്‍, കയ്യടി (വീഡിയോ) 

രണ്ടുകുട്ടികളെ തോളിലേന്തി സുരക്ഷിതസ്ഥാനം ലക്ഷ്യമാക്കി പ്രളയജലത്തിലൂടെ നടന്നുപോകുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്
'ഇത് റിയല്‍ ഹീറോ'; കുട്ടികളെ ഇരുതോളിലുമേന്തി ഒന്നര കിലോമീറ്റര്‍ പ്രളയജലത്തില്‍  നീന്തി പൊലീസുകാരന്‍, കയ്യടി (വീഡിയോ) 

അഹമ്മദാബാദ്: രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്. പല സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. വെളളപ്പൊക്കത്തെ തുടര്‍ന്ന് പലയിടങ്ങളിലും ജനജീവിതം താറുമാറായിരിക്കുകയാണ്. ഇതിനിടെ രണ്ടുകുട്ടികളെ തോളിലേന്തി സുരക്ഷിതസ്ഥാനം ലക്ഷ്യമാക്കി പ്രളയജലത്തിലൂടെ നടന്നുപോകുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

ഇത്തവണ രാജ്യത്ത് പെയ്ത കനത്തമഴയില്‍ ഏറ്റവുമധികം ദുരിതം അനുഭവിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗുജറാത്ത്. ഇവിടെനിന്നുമുളള ഒരു പൊലീസുകാരന്റെ അര്‍പ്പണമനോഭാവത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. രണ്ടുകുട്ടികളെ തോളിലേന്തി പ്രളയജലത്തിലൂടെ പൊലീസ് ഉദ്യോഗസ്ഥന്‍ നടന്നുപോകുന്നതാണ് ദൃശ്യങ്ങളിലുളളത്. അരയ്‌ക്കൊപ്പം വെളളത്തില്‍ ഒന്നരകിലോമീറ്റര്‍ ദൂരമാണ് ഇത്തരത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ താണ്ടിയത്.

ഗുജറാത്തിലെ മോര്‍ബി ജില്ലയില്‍ നിന്നുമുളളതാണ് ഈ ദൃശ്യങ്ങള്‍. ശക്തമായ ഒഴുക്ക് അവഗണിച്ച് കുട്ടികളെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാന്‍ കോണ്‍സ്റ്റബിള്‍ പൃഥ്വിരാജ് സിങ് ജഡേജയാണ് ധീരത കാണിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി് അടക്കം നിരവധിപ്പേരാണ് യുവാവിന്റെ ധീരതയെ അഭിനന്ദിച്ച് രംഗത്തുവന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com