അറുത്തെടുത്ത ഭാര്യയുടെ തലയുമായി തെരുവില്‍; കനാലില്‍ വലിച്ചെറിഞ്ഞ് പൊലീസില്‍ കീഴടങ്ങി; ഞെട്ടല്‍

കൊലചെയ്തതിന് ശേഷം ഭാര്യയുടെ തല കനാലില്‍ ഉപേക്ഷിച്ച ഇയാള്‍ പിന്നീട് പൊലീസില്‍ കീഴടങ്ങി
അറുത്തെടുത്ത ഭാര്യയുടെ തലയുമായി തെരുവില്‍; കനാലില്‍ വലിച്ചെറിഞ്ഞ് പൊലീസില്‍ കീഴടങ്ങി; ഞെട്ടല്‍

വിജയവാഡ; ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തലയുമായി യുവാവ് തെരുവില്‍, ആന്ധ്രപ്രദേശിലെ വിജയിവാഡയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. 23 കാരിയായ മണിക്രാന്തിയെ ഭര്‍ത്താവ് പ്രദീപ് കുമാറാണ് ക്രൂരമായി കൊലപ്പെടുത്തിയത്. കൊലചെയ്തതിന് ശേഷം ഭാര്യയുടെ തല കനാലില്‍ ഉപേക്ഷിച്ച ഇയാള്‍ പിന്നീട് പൊലീസില്‍ കീഴടങ്ങി. 

വീടിനുള്ളില്‍ വെച്ചാണ് കഴുത്തറുത്ത് ഭാര്യയെ കൊലപ്പെടുത്തിയത്. അതിന് ശേഷം ഒരു കൈയില്‍ കത്തിയും മറുകയ്യില്‍ ഭാര്യയുടെ തലയുമായി യുവാവ് തെരുവിലൂടെ നടന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. തുടര്‍ന്നാണ് തല കനാലിലേക്ക് വലിച്ചെറിഞ്ഞത്. ഇപ്പോള്‍ യുവതിയുടെ തല കണ്ടെത്താനുള്ള തിരച്ചിലിലാണ് പൊലീസ്. തലയില്ലാത്ത മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

അഞ്ച് വര്‍ഷം മുന്‍പാണ് ഇരുവരും പ്രണയിച്ച് വിവാഹിതരായത്. എന്നാല്‍ അടുത്തിടെയായി തര്‍ക്കം പതിവായിരുന്നു. കുറച്ചു ദിവസം മുന്‍പ് മണിക്രാന്തി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയെ തുടര്‍ന്ന് പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന്റെ പ്രതികാരം തീര്‍ക്കുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com