ലഡാക്ക് അതിര്‍ത്തിയില്‍ പാക് സേനാ നീക്കം; പോര്‍ വിമാനങ്ങള്‍ വിന്യസിച്ചു? ജാഗ്രത

ലഡാക്ക് അതിര്‍ത്തിയില്‍ പാക് സേനാ നീക്കം; പോര്‍ വിമാനങ്ങള്‍ വിന്യസിച്ചു? ജാഗ്രത
പാകിസ്ഥാന്റെ ജെഎഫ് 17 പോര്‍ വിമാനം (ഫയല്‍)
പാകിസ്ഥാന്റെ ജെഎഫ് 17 പോര്‍ വിമാനം (ഫയല്‍)

ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേകാവകാശം എടുത്തുകളഞ്ഞതിനെത്തുടര്‍ന്നുള്ള സംഘര്‍ഷത്തിനിടെ ലഡാക്ക് അതിര്‍ത്തിയിലേക്കു പാക് സൈന്യം നീങ്ങിത്തുടങ്ങിയതായി റിപ്പോര്‍ട്ട്. ലഡാക്കിനു സമീപം സ്‌കര്‍ഡുവില്‍ പാകിസ്ഥാന്‍ പോര്‍വിമാനങ്ങള്‍ വിന്യസിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

സ്‌കര്‍ഡുവിലേക്ക് പാക് വ്യോമസേനയുടെ സി130 ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍ ഉപയോഗിച്ച് പ്രതിരോധ സന്നാഹങ്ങള്‍ എത്തിക്കുന്നതായി എഎന്‍ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. പാക് നീക്കം ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും, സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പോര്‍ വിമാനങ്ങളെ സഹായിക്കുന്നതിനുള്ള പ്രതിരോധ സാമഗ്രികളാണ് അതിര്‍ത്തിലേക്കു നീക്കിക്കൊണ്ടിരിക്കുന്നത് എന്നാണ് സൂചനകള്‍. ജെഎഫ് 17 യുദ്ധവിമാനങ്ങള്‍ അതിര്‍ത്തിയിലേക്ക് എത്തിക്കാന്‍ പാകിസ്ഥാന്‍ നീക്കം നടത്തുന്നതായാണ് പ്രതിരോധ രംഗത്തുള്ളവര്‍ വിലയിരുത്തുന്നത്. 

പാക് നീക്കം ഇന്ത്യന്‍ ഏജന്‍സികള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പാക് ഭാഗത്തുനിന്നുള്ള ഏതു നീക്കവും ഗൗരവത്തോടെയാണ് കാണുന്നതെന്ന് പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com