സിബിഎസ്ഇ പരീക്ഷാ ഫീസ് കുത്തനെ കൂട്ടി; പട്ടിക വിഭാഗങ്ങള്‍ക്ക് 24 ഇരട്ടി വര്‍ധന

സിബിഎസ്ഇ പരീക്ഷാ ഫീസ് കുത്തനെ കൂട്ടി; പട്ടിക വിഭാഗങ്ങള്‍ക്ക് 24 ഇരട്ടി വര്‍ധന
സിബിഎസ്ഇ പരീക്ഷാ ഫീസ് കുത്തനെ കൂട്ടി; പട്ടിക വിഭാഗങ്ങള്‍ക്ക് 24 ഇരട്ടി വര്‍ധന

ന്യൂഡല്‍ഹി: സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ക്കുള്ള ഫീസ് കുത്തനെ ഉയര്‍ത്തി. പൊതു വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ പരീക്ഷാ ഫീസ് ഇരട്ടിയാക്കിയപ്പോള്‍ എസ്‌സി, എസ്ടി വിഭാഗത്തിന്റെ ഫീസ് 50 രൂപയില്‍ നിന്ന് 1200 രൂപയാക്കി വര്‍ധിപ്പിച്ചു.

പത്താം ക്ലാസിലേയും പന്ത്രണ്ടാം ക്ലാസിലെയും വിദ്യാര്‍ഥികളുടെ പരീക്ഷാ ഫീസാണ് കുത്തനെ കൂട്ടിയത്. അഞ്ചു വിഷയങ്ങളില്‍ പരീക്ഷയെഴുതുന്ന പൊതു വിഭാഗത്തിലെ വിദ്യാര്‍ഥിയുടെ ഫീസ് 750ല്‍നിന്ന് 1500 രൂപയാക്കി. പന്ത്രണ്ടാം ക്ലാസില്‍ വിദ്യാര്‍ഥി ഒരു വിഷയം അധികമായെടുത്താല്‍ 300 രൂപ കൂടി നല്‍കണം. നൂറു ശതമാനം അന്ധതയുള്ള വിദ്യാര്‍ഥികളെ ഫീസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പട്ടിക വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ബോര്‍ഡ് പരീക്ഷയ്ക്ക് അന്‍പതു രൂപയായിരുന്നു ഫീസായി നല്‍കേണ്ടിയിരുന്നത്. ഇതാണ് ഒറ്റയടിക്ക് 1200 രൂപയായി ഉയര്‍ത്തിയത്. അവസാന തീയതിക്കു മുമ്പായി ഫീസിലെ വര്‍ധന അടയ്ക്കാത്ത വിദ്യാര്‍ഥികള്‍ക്കു രജിസ്‌ട്രേഷന്‍ ലഭിക്കില്ലെന്ന് സിബിഎസ്ഇ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com