കൈക്കൂലിയെ ചൊല്ലി തര്‍ക്കം; പരസ്പരം ഏറ്റുമുട്ടി പൊലീസുകാര്‍, സസ്‌പെന്‍ഷന്‍ (വീഡിയോ) 

കൈക്കൂലിയെ ചൊല്ലിയുളള തര്‍ക്കമാണ് രണ്ടുപൊലീസുകാര്‍ പരസ്പരം ഏറ്റുമുട്ടാന്‍ ഇടയായത്
കൈക്കൂലിയെ ചൊല്ലി തര്‍ക്കം; പരസ്പരം ഏറ്റുമുട്ടി പൊലീസുകാര്‍, സസ്‌പെന്‍ഷന്‍ (വീഡിയോ) 

ലക്‌നൗ: നാട്ടില്‍ സമാധാനം നിലനിര്‍ത്താന്‍ നിയോഗിക്കപ്പെട്ടവരാണ് പൊലീസുകാര്‍. ഇവര്‍ പരസ്പരം ഏറ്റുമുട്ടിയാലോ, പറയാതിരിക്കുന്നതാണ് ഭേദം. അത്തരത്തിലുളള ഒരു സംഭവമാണ് ഉത്തര്‍പ്രദേശില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തത്.

കൈക്കൂലിയെ ചൊല്ലിയുളള തര്‍ക്കമാണ് രണ്ടുപൊലീസുകാര്‍ പരസ്പരം ഏറ്റുമുട്ടാന്‍ ഇടയായതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തില്‍ നിന്ന് വടിയെടുത്ത് ഇരുവരും പരസ്പരം തല്ലുന്നത് ദൃശ്യങ്ങളില്‍ കാണാം.ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നിന്നുമുളളതാണ് ദൃശ്യങ്ങള്‍. 

സംഭവം വിവാദമായതിനെ തുടര്‍ന്ന് രണ്ടു പൊലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തതായി എസ്പി അശുതോഷ് മിശ്ര പറയുന്നു. അന്വേഷണം ആരംഭിച്ചു. രണ്ടുദിവസം മുന്‍പ് നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com