ഗവര്‍ണറുടെ വെല്ലുവിളി ഏറ്റെടുത്ത് രാഹുല്‍ ; കശ്മീരിലേക്ക് വരാം, ജനങ്ങളെ കാണാനുള്ള സ്വാതന്ത്ര്യം വേണം

സ്വതന്ത്രമായി സഞ്ചരിക്കാനും, ജനങ്ങളുമായും മുഖ്യധാര രാഷ്ട്രീയക്കാരും സൈനികരുമായി നേരിട്ട് സംവദിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കിയാല്‍ മതി
ഗവര്‍ണറുടെ വെല്ലുവിളി ഏറ്റെടുത്ത് രാഹുല്‍ ; കശ്മീരിലേക്ക് വരാം, ജനങ്ങളെ കാണാനുള്ള സ്വാതന്ത്ര്യം വേണം

ന്യൂഡല്‍ഹി : ജമ്മുകശ്മീര്‍ ഗവര്‍ണറുടെ വെല്ലുവിളി ഏറ്റെടുത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ക്ഷണം ഏറ്റെടുക്കുന്നു. താന്‍ പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം ജമ്മുകശ്മീരും ലഡാക്കും സന്ദര്‍ശിക്കാനെത്തുമെന്ന് രാഹുല്‍ ട്വീറ്റിലൂടെ അറിയിച്ചു. 

വിമാനം അയച്ചുതരാമെന്ന ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ നിര്‍ദേശം രാഹുല്‍ തള്ളി. വിമാനം അയച്ചുതരേണ്ടതില്ല. പകരം സ്വതന്ത്രമായി സഞ്ചരിക്കാനും, ജനങ്ങളുമായും മുഖ്യധാര രാഷ്ട്രീയക്കാരും സൈനികരുമായി നേരിട്ട് സംവദിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കിയാല്‍ മതിയെന്ന് രാഹുല്‍ വ്യക്തമാക്കി. 

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ്, രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി കേന്ദ്രസര്‍ക്കാര്‍ വിഭജിച്ചതോടെ, സംസ്ഥാനത്ത് അക്രമങ്ങള്‍ വര്‍ധിച്ചതായി രാഹുല്‍ഗാന്ധി ആരോപിച്ചിരുന്നു. ഇതിനെതിരെ കഴിഞ്ഞദിവസം ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി.

രാഹുല്‍ഗാന്ധി സംസ്ഥാനത്ത് വന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുക. താങ്കള്‍ ഉത്തരവാദിത്തമുള്ള വ്യക്തിയാണ്. സ്ഥിതിഗതികള്‍ അറിയാതെ പ്രസ്താവന നടത്തരുത്. രാഹുലിന് കശ്മീരിലേക്ക് വരാന്‍ പ്രത്യേകം വിമാനം അയച്ചുതരാമെന്നും ഗവര്‍ണര്‍ സത്യപാല്‍ മാലിക് അഭിപ്രായപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com