പാമ്പുകടിയേറ്റ് ഗർഭിണിയായ യുവതി ചികിത്സക്കെത്തി; പരിശോധനാ മുറിയിൽ വച്ച് പീഡിപ്പിച്ചു; ഡോക്ടർ അറസ്റ്റിൽ 

പാമ്പുകടിയേറ്റ് വൈ​ദ്യ പരിശോധനയ്ക്കായി ഹെൽത്ത് സെന്ററിലെത്തിയ ​ഗർഭിണിയായ യുവതിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ
പാമ്പുകടിയേറ്റ് ഗർഭിണിയായ യുവതി ചികിത്സക്കെത്തി; പരിശോധനാ മുറിയിൽ വച്ച് പീഡിപ്പിച്ചു; ഡോക്ടർ അറസ്റ്റിൽ 

പനാജി: പാമ്പുകടിയേറ്റ് വൈ​ദ്യ പരിശോധനയ്ക്കായി ഹെൽത്ത് സെന്ററിലെത്തിയ ​ഗർഭിണിയായ യുവതിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ. ഡോ. അലക്സ് മക്സറ നാസ് (42) ആണ് അറസ്റ്റിലായത്. തെക്കൻ ​ഗോവ ജില്ലയിലെ കുർച്ചൊറി എന്ന സ്ഥലത്താണ് ‌സംഭവം. 

പരിശോധനാ മുറിയിൽ വച്ച് ഡോക്ടർ പീഡിപ്പിച്ചു എന്നാണ് 22കാരിയായ യുവതി നൽകിയ പരാതിയിൽ പറയുന്നത്. ജാർഖണ്ഡ് സ്വദേശിനിയാണ് യുവതി. അഞ്ച് മാസം ​ഗർഭിണിയാണെന്നും പരാതിയിൽ പറയുന്നു. പൊലീസ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

അറസ്റ്റ് ചെയ്ത പ്രതിയെ കോടതി അഞ്ച് ​ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഡോക്ടറെ സസ്പെൻഡ് ചെയ്തതായി ആരോ​ഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com