ഭയം എന്താണെന്ന് എനിക്കറിയില്ല; രാജ്യത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുന്നതാണ് സന്തോഷം; തലക്കനമില്ലെന്ന് പ്രധാനമന്ത്രി

ഇന്നത്തെ സഞ്ചാരം ഒരു വിനോദയാത്രയെന്ന് സങ്കല്‍പ്പിച്ചാല്‍ ഗുജറാത്തില്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റതു മുതലുള്ള 18 വര്‍ഷത്തിനിടയിലെ എന്റെ ആദ്യത്തെ വെക്കേഷനാണിതെന്ന് മോദി
ഭയം എന്താണെന്ന് എനിക്കറിയില്ല; രാജ്യത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുന്നതാണ് സന്തോഷം; തലക്കനമില്ലെന്ന് പ്രധാനമന്ത്രി


ന്യൂഡല്‍ഹി: ഭയം എന്താണെന്ന് താന്‍ അറിഞ്ഞിട്ടില്ലെന്നും എന്താണ് അതെന്നു വിശദീകരിക്കാനോ പോലും തനിക്കറിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്രിയാത്മകതയാണ് ശക്തി. അതിനാല്‍  നിരാശ ഇല്ല. രാജ്യത്തിനും വികസനത്തിനും വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുന്നതാണ് സന്തോഷം. ഇന്നത്തെ സഞ്ചാരം ഒരു വിനോദയാത്രയെന്ന് സങ്കല്‍പ്പിച്ചാല്‍ ഗുജറാത്തില്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റതു മുതലുള്ള 18 വര്‍ഷത്തിനിടയിലെ എന്റെ ആദ്യത്തെ വെക്കേഷനാണിതെന്ന് മോദി പറഞ്ഞു.

പ്രധാനമന്ത്രി പദം സ്വപ്‌നമായിരുന്നില്ല. ഉത്തരവാദിത്തപൂര്‍വം ജോലി ചെയ്യുന്നതില്‍ മാത്രമായിരുന്നു ശ്രദ്ധ. അതിനാല്‍ സ്ഥാന ലബ്ധികളൊന്നും തലക്കനമായി മാറിയില്ല. ഡിസ്‌കവറി ചാനലിലെ പ്രശസ്തമായ മാന്‍ വേഴ്‌സസ് വൈല്‍ഡ് ഷോയിലായിരുന്നു പ്രതികരണം. ബ്രിട്ടീഷ് സാഹസിക സഞ്ചാരിയായ അവതാരകന്‍ ബെയര്‍ ഗ്രില്‍സുമൊത്തുള്ള യാത്ര ഇന്നലെ രാത്രി ഒന്‍പതിനായിരുന്നു സംപ്രേക്ഷണം.

മഴയും തണുപ്പും കൂസാതെ കൊടുങ്കാട്ടില്‍ നടന്നും നദിയിലൂടെ യാത്ര ചെയ്തും ഉത്തരാഖണ്ഡിലെ ജിം കോര്‍ബെറ്റ് ദേശീയ പാര്‍ക്കിലെ വനത്തിലായിരുന്നു യാത്ര. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുള്‍പ്പടെയുള്ളവര്‍ ഈ ഷോയില്‍ അതിഥികളായെത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com