ഓഗസ്റ്റ് 15 റിപ്പബ്ലിക് ഡേ! അബദ്ധം പിണഞ്ഞ ഡല്‍ഹി പൊലീസിനെതിരെ ഹര്‍ജി

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഓഗസ്റ്റ് 15നെ റിപ്പബ്ലിക് ഡേയായി അച്ചടിച്ചത്
ഓഗസ്റ്റ് 15 റിപ്പബ്ലിക് ഡേ! അബദ്ധം പിണഞ്ഞ ഡല്‍ഹി പൊലീസിനെതിരെ ഹര്‍ജി

ന്യൂഡല്‍ഹി: ഓഗസ്റ്റ് 15നെ റിപ്പബ്ലിക് ദിനം എന്ന് തെറ്റായി പരാമര്‍ശിച്ച് ഡല്‍ഹി പൊലീസ്. സ്വാതന്ത്ര്യദിനത്തെ റിപ്പബ്ലിക് ഡേ എന്ന് തെറ്റായി പരാമര്‍ശിച്ചതിന്റെ പേരില്‍ ഡല്‍ഹി പൊലീസിനെതിരെ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. 

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഓഗസ്റ്റ് 15നെ റിപ്പബ്ലിക് ഡേയായി അച്ചടിച്ചത്. ഡല്‍ഹി പൊലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായ പിഴവിനെതിരെ മഞ്ജീത് സിംഗ് ചംഗ് എന്നയാള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പരിശോധിക്കാതെ ഇത്തരം നിര്‍ദേശങ്ങള്‍ പുറത്തിറക്കില്ലെന്നും, അതുകൊണ്ട് തന്നെ ഗുരുതര പിഴവായി ഇതിനെ കാണണം എന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. സാന്ദര്‍ഭികമായ പിഴവായി മാത്രം ഇതിനെ കാണാനാവില്ലെന്ന് കോടതി നിരീക്ഷിച്ചതായാണ് സൂചന. ഹര്‍ജി പരിഗണിച്ച രണ്ടംഗ ബെഞ്ച് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഹര്‍ജി ബുധനാഴ്ചത്തേക്ക് മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com