പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഔദ്യോഗിക വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍

ഫരീദാബാദിലെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ വിക്രം കപൂറിനെയാണ് ഔദ്യോഗിക വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്
പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഔദ്യോഗിക വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍

ഫരീദാബാദ് : ഹരിയാനയിലെ ഫരീദാബാദില്‍ ഐപിഎസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഫരീദാബാദിലെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ വിക്രം കപൂറിനെയാണ് ഔദ്യോഗിക വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 

ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. സ്വന്തം സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് നിറയൊഴിച്ചാണ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ലെന്ന് പൊലീസ് അധികൃതര്‍ സൂചിപ്പിച്ചു. പൊലീസ് അന്വേഷണം തുടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com