ജമ്മുകശ്മീരിലെ മാറ്റം ജനങ്ങള്‍ക്ക് ഗുണം ചെയ്യും, സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി

73ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു രാഷ്ട്രപതി കശ്മീര്‍ വിഷയം പരാമര്‍ശിച്ചത്
ജമ്മുകശ്മീരിലെ മാറ്റം ജനങ്ങള്‍ക്ക് ഗുണം ചെയ്യും, സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി

ന്യൂഡല്‍ഹി: ജമ്മുകശ്മീരിനെ രണ്ടായി വിഭജിച്ച തീരുമാനം ആ പ്രദേശത്തെ ജനങ്ങള്‍ക്ക് ഗുണകരമാകുമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. രാജ്യത്തെ മറ്റ് പൗരന്മാര്‍ക്ക് കിട്ടുന്ന തുല്യാവകാശം ഇതിലൂടെ കശ്മീരികള്‍ക്കും ലഭിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു. 

73ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു രാഷ്ട്രപതി കശ്മീര്‍ വിഷയം പരാമര്‍ശിച്ചത്. കൂട്ടായ ചര്‍ച്ചകളിലൂടേയും, മറ്റ് പാര്‍ട്ടികളുടെ സഹകരണത്തോടെയുമാണ് നിരവധി ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസാക്കിയത്. ഇനി വരാനിരിക്കുന്ന 5 വര്‍ഷത്തെ കുറിച്ച് എനിക്ക് നല്ല പ്രതീക്ഷയാണ് ഉള്ളതെന്നും രാഷ്ട്രപതി പറഞ്ഞു. 

വേഗത്തിലുള്ള വികസനവും സുതാര്യമായ ഭരണവുമാണ് രാജ്യം സ്വപ്‌നം കാണുന്നത്. രാജ്യത്തിന്റെ വളര്‍ച്ചയില്‍ രാഷ്ട്രപിതാവിന്റെ വീക്ഷണം സ്വാധീനിച്ചിട്ടുണ്ട്. മുത്തലാഖ് നിരോധനം കൊണ്ടുവന്നതിലൂടെ രാജ്യത്തെ സ്ത്രീകള്‍ക്ക് നീതി ലഭിച്ചെന്നും രാഷ്ട്രപതി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com