പ്രായവ്യത്യാസം മുതിര്‍ന്നയാളോട് വിധേയത്വം കാട്ടാന്‍ ; വിവാഹപ്രായം ഏകീകരിക്കണമെന്ന് ഹര്‍ജി

വിവാഹപ്രായം സ്ത്രീകള്‍ക്ക് 18 വയസ്സും, പുരുഷന്മാര്‍ക്ക് 21 വയസ്സുമായി നിശ്ചയിച്ചിരിക്കുന്നത് കടുത്ത വിവേചനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി : വിവാഹപ്രായം ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യഹര്‍ജി. വിവാഹപ്രായം സ്ത്രീകള്‍ക്ക് 18 വയസ്സും, പുരുഷന്മാര്‍ക്ക് 21 വയസ്സുമായി നിശ്ചയിച്ചിരിക്കുന്നത് കടുത്ത വിവേചനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 

വ്യത്യസ്ത വിവാഹപ്രായം നിശ്ചയിച്ചിരിക്കുന്നത് പുരുഷാധിപത്യ സമൂഹത്തിലെ സമ്പ്രദായമായിട്ടാണ്. കുറഞ്ഞ പ്രായമുള്ള ആള്‍ മുതിര്‍ന്ന ആളോട് വിധേയത്വം കാട്ടണമെന്ന ലക്ഷ്യമാണ് അതിനുള്ളതെന്നും ഹര്‍ജിയില്‍ പറയുന്നു. 

ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനികുമാര്‍ ഉപാധ്യായയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com