രാജ്യത്തിന് ഇനി ഒരു സൈനിക മേധാവി ; 'ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫി'നെ നിയമിക്കുമെന്ന് പ്രധാനമന്ത്രി

സേന നവീകരണം അടക്കളുള്ള ചുമതലകളായിരിക്കും  ഇദ്ദേഹം നിര്‍വ്വഹിക്കുകയെന്നും പ്രധാനമന്ത്രി അറിയിച്ചു
രാജ്യത്തിന് ഇനി ഒരു സൈനിക മേധാവി ; 'ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫി'നെ നിയമിക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : രാജ്യത്തിന് ഇനി ഒരു സൈനിക മേധാവി. കര, വ്യോമ, നാവിക സേനകളെ ഏകോപിപ്പിക്കാന്‍ ഒരു മേധാവിയെ നിയമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന പേരിലായിരിക്കും പുതിയ മേധാവിയുടെ പദവി. സ്വാതന്ത്രയദിന സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. 

സേന നവീകരണം അടക്കളുള്ള ചുമതലകളായിരിക്കും  ഇദ്ദേഹം നിര്‍വ്വഹിക്കുകയെന്നും പ്രധാനമന്ത്രി അറിയിച്ചു. കര, വ്യോമ, നാവിക സേനാ മേധാവികള്‍ക്ക് മുകളിലായിരിക്കും പുതിയ പ്രതിരോധ മേധാവിയുടെ പദവി എന്നാണ് സൂചന. ഇത് പ്രാബല്യത്തിലാകുന്നതോടെ ഫലത്തില്‍ മൂന്നു സേനാ വിഭാഗങ്ങള്‍ക്കും കൂടി ഒരു പൊതുതലവന്‍ ഇനി രാജ്യത്തുണ്ടാകും

ഇന്ത്യ സൈനിക സംവിധാനങ്ങള്‍  നവീകരിച്ചു കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സൈനിക ശക്തിയില്‍ രാജ്യം അഭിമാനിക്കണം. ഓരോ ഇന്ത്യക്കാരനും രാജ്യത്തിന്റെ സംസ്‌കാരം ഉള്‍ക്കൊള്ളണം. തീവ്രവാദം മനുഷ്യത്വത്തിന് മേലുള്ള കടന്നുകയറ്റമാണ്. തീവ്രവാദത്തെയും അതിനെ പിന്തുണക്കുന്നവരെയും ഇന്ത്യ പ്രോത്സാഹിപ്പിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com