കരകവിഞ്ഞൊഴുകിയ നദി മുറിച്ചുകടക്കാന്‍ ശ്രമം ; നില തെറ്റി ഒഴുക്കിലേക്ക്; നടുക്കുന്ന വീഡിയോ

കനത്ത മഴയെ തുടര്‍ന്ന് നദിയില്‍ വന്‍തോതില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു
കരകവിഞ്ഞൊഴുകിയ നദി മുറിച്ചുകടക്കാന്‍ ശ്രമം ; നില തെറ്റി ഒഴുക്കിലേക്ക്; നടുക്കുന്ന വീഡിയോ

ഭോപ്പാല്‍ : പ്രളയത്തെത്തുടര്‍ന്ന് കരകവിഞ്ഞൊഴുകിയ നദി മുറിച്ചു കടക്കാന്‍ ശ്രമിച്ചയാള്‍ക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ രാജ്ഗാര്‍ഹിലാണ് സംഭവം. കനത്ത മഴയെ തുടര്‍ന്ന് നദിയില്‍ വന്‍തോതില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. 

വെള്ളം അതിശക്തിയോടെ കുത്തിയൊഴുകുന്നതിനിടെ, ഒഴുക്ക് വകവെക്കാതെ ഇയാള്‍ നദി കുറുകെ കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഏറെ ദൂരം സഞ്ചരിച്ചെങ്കിലും പിന്നീട് ഒഴുക്കിന്റെ ശക്തിയില്‍ നിലതെറ്റി മറിഞ്ഞുവീണു. ഇദ്ദേഹത്തിന്റെ മൃതദേഹം പിന്നീട് പൊലീസ് കണ്ടെടുത്തു. 

മണ്‍സൂണ്‍ ശക്തിപ്രാപിച്ചതോടെ കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്ലൊം കനത്ത മഴയാണ് പെയ്യുന്നത്. ഈ സംസ്ഥാനങ്ങളിലെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിലായി. നിരവധി നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com