ബിജെപി എംപിയുടെ മകന്റെ കാര്‍ മതിലിലേക്ക് ഇടിച്ചു കയറി, കാല്‍നട യാത്രക്കാര്‍ ഓടിമാറിയതോടെ ദുരന്തം ഒഴിവായി

നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നായിരുന്നു സംഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ രൂപ ഗാംഗുലിയുടെ മറുപടി
ബിജെപി എംപിയുടെ മകന്റെ കാര്‍ മതിലിലേക്ക് ഇടിച്ചു കയറി, കാല്‍നട യാത്രക്കാര്‍ ഓടിമാറിയതോടെ ദുരന്തം ഒഴിവായി

കൊല്‍ക്കത്ത: നടിയും ബിജെപി എംപിയുമായ രൂപ ഗാംഗുലിയുടെ മകന്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു. ഇയാള്‍ മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. അമിത വേഗതയില്‍ കാര്‍ എത്തുന്നത് കണ്ട് കാല്‍നടയാത്രക്കാര്‍ ഓടിമാറിയത് കൊണ്ട് വലിയ ദുരന്തം ഒഴിവായി. 

ആകാശ് മുഖോപാധ്യ ഓടിച്ച കാര്‍ വളവില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മതിലില്‍ ഇടിച്ചു കയറുകയായിരുന്നു. ഈ സമയം ഇവിടെ നിരവധി പേരുണ്ടായിരുന്നു എന്നും, എന്നാല്‍ പെട്ടെന്ന് തന്നെ അവര്‍ക്ക് ഓടിമാറാന്‍ സാധിച്ചെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആകാശിനെ ജാദവ്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ആകാശിനെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. 

നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നായിരുന്നു സംഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ രൂപ ഗാംഗുലിയുടെ മറുപടി. മകനെ താന്‍ സ്‌നേഹിക്കുന്നുണ്ട്. എന്നാല്‍ പൊലീസിനെ വിളിച്ച് എല്ലാ നിയമനടപടികളും സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ഇതില്‍ രാഷ്ട്രീയമോ, അനുകമ്പയോ ഉണ്ടാവില്ലെന്നും അവര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com