മദ്യലഹരിയില്‍ വാഹനം ഓടിച്ച മകന്‍ മതില്‍ തകര്‍ത്തു; പൊലീസിനോട് നടപടി ആവശ്യപ്പെട്ട് ബിജെപി എംപി, അഭിനന്ദനം

രൂപ ഗാംഗുലിയുടെ മകന്‍ ആകാശ് മുഖോപാധ്യായ് മദ്യപിച്ച് ഓടിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്
മദ്യലഹരിയില്‍ വാഹനം ഓടിച്ച മകന്‍ മതില്‍ തകര്‍ത്തു; പൊലീസിനോട് നടപടി ആവശ്യപ്പെട്ട് ബിജെപി എംപി, അഭിനന്ദനം

കൊല്‍ക്കത്ത: മകന്‍ ഓടിച്ച വാഹനം അപകടത്തില്‍പ്പെട്ടാല്‍ കേസില്‍ നിന്നും ഒഴിവാകാന്‍ ഏതു മാതാപിതാക്കളും ശ്രമിക്കുന്ന കാഴ്ച പതിവാണ്. എന്നാല്‍  വേറിട്ട നിലപാടിലൂടെ ശ്രദ്ധ നേടുകയാണ് രൂപ ഗാഗുലി.  രൂപ ഗാംഗുലിയുടെ മകന്‍ ആകാശ് മുഖോപാധ്യായ് മദ്യപിച്ച് ഓടിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അവനെ ഞാന്‍ സ്‌നേഹിക്കുന്നുണ്ട്. എന്നാല്‍ ഈ സംഭവത്തില്‍ രാഷ്ട്രീയമോ അനുകമ്പയോ ഉണ്ടാകില്ലെന്നും രൂപ ഗാംഗുലി വ്യക്തമാക്കി.  നിയമം നിയമത്തിന്റെ വഴിക്ക് പോകും. പൊലീസിനെ വിളിച്ച് എല്ലാ നിയമനടപടികളും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടി ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റില്‍ രൂപ ഗാംഗുലി ഇക്കാര്യം വ്യക്തമാക്കിയത്. 

വ്യാഴാഴ്ച രാത്രി സൗത്ത് കൊല്‍ക്കത്തയിലെ ഗോള്‍ഫ് ഗാര്‍ഡനില്‍ എംപിയുടെ അപ്പാര്‍ട്ട്‌മെന്റിന് സമീപമായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ കാര്‍ കണ്ടതാടെ വഴിയാത്രക്കാര്‍ ഓടിമാറി. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു. ആര്‍ക്കും അത്യാഹിതം സംഭവിച്ചില്ല.
ആകാശ് മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തെ തുടര്‍ന്ന് കാറിനുള്ളില്‍ കുടുങ്ങിയ ആകാശിനെ പിന്നീട് പിതാവെത്തിയാണ് പുറത്തെത്തിച്ചത്. തുടര്‍ന്ന്  ജാദവ്പൂര്‍ പൊലീസ് ആകാശിനെ കസ്റ്റഡിയിലെടുത്തു.മദ്യപിച്ച് വാഹനമോടിച്ചതാണോ എന്ന് തെളിയിക്കാന്‍ ആകാശിന്റെ രക്തസാമ്പിളുകള്‍ പൊലീസ് ശേഖരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com