മദ്യവും കഞ്ചാവും വാങ്ങാന്‍ പണമില്ല, മോഷണം പതിവാക്കി; വിദ്യാര്‍ത്ഥിനിയും കാമുകനും അറസ്റ്റില്‍ 

മദ്യവും ലഹരിവസ്തുക്കളും വാങ്ങാന്‍ മോഷണം നടത്തിവന്ന കോളജ് വിദ്യാര്‍ത്ഥിനിയും കാമുകനും അറസ്റ്റില്‍
മദ്യവും കഞ്ചാവും വാങ്ങാന്‍ പണമില്ല, മോഷണം പതിവാക്കി; വിദ്യാര്‍ത്ഥിനിയും കാമുകനും അറസ്റ്റില്‍ 

ചെന്നൈ: മദ്യവും ലഹരിവസ്തുക്കളും വാങ്ങാന്‍ മോഷണം നടത്തിവന്ന കോളജ് വിദ്യാര്‍ത്ഥിനിയും കാമുകനും അറസ്റ്റില്‍. മൊബൈല്‍ ഫോണുകള്‍ പിടിച്ചുപറിച്ചതിനും ബൈക്കുകള്‍ മോഷ്ടിച്ചതിനുമാണ്  ഇരുവരും അറസ്റ്റിലായത്. ചെന്നൈ സ്വദേശികളായ സ്വാതി(20), രാജു (29) എന്നിവരാണ് അറസ്റ്റിലായത്. 

കഴിഞ്ഞ ദിവസം ഒരു യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് പോകുന്നതിനിടെയാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. ഫോണ്‍ മോഷണം പോയതിന് പിന്നാലെ യുവതി പൊലീസില്‍ പരാതി നല്‍കി. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് പിന്നാലെ സ്വാതിയും രാജുവും പിടിയിലായി. 

കഞ്ചാവും മദ്യവും വാങ്ങുന്നതിന് സ്ഥിരമായി മോഷണം നടത്തിയിരുന്നതായി ഇരുവരും പൊലീസില്‍ കുറ്റസമ്മതം നടത്തി. കൂടാതെ ചെലവുകള്‍ നടത്തി കൊണ്ടുപോകുന്നതിനും മോഷണം ശീലമാക്കിയിരുന്നതായി ഇരുവരും ചോദ്യം ചെയ്യലില്‍ പറഞ്ഞതായി പൊലീസ് പറയുന്നു.ഇരുവരും മദ്യത്തിനും കഞ്ചാവിനും അടിമകളാണെന്ന് പൊലീസ് പറയുന്നു. 

മദ്യവും കഞ്ചാവും വാങ്ങുന്നതിന് പണം കണ്ടെത്തുന്നതിനുമാണ് ഇരുവരും മോഷണം പതിവാക്കിയത്. മോഷ്ടിച്ച ബൈക്കിലെത്തിയാണ് രാജുവും സ്വാതിയും ആളുകളില്‍ നിന്ന് ഫോണ്‍ പിടിച്ചുപറിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. 

ഇന്‍സ്റ്റഗ്രാം വഴിയാണ് ടാറ്റൂ ആര്‍ട്ടിസ്റ്റ് ആയ രാജുവിനെ സ്വാതി പരിചയപ്പെടുന്നത്. രാജുവാണ് സ്വാതിക്ക് ആദ്യമായി മദ്യവും ലഹരിവസ്തുക്കളും നല്‍കിയത് എന്ന് പൊലീസ് പറയുന്നു. തുടര്‍ച്ചയായി ക്ലാസില്‍ കയറാത്തതിനെത്തുടര്‍ന്ന് സ്വാതിയെ കോളജ് ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയിരുന്നു. സ്വകാര്യ കോളജില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍സ് വിദ്യാര്‍ഥിനിയാണ് സ്വാതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com