എംഎല്‍എയുടെ വീട്ടില്‍ നിന്നും എകെ 47 തോക്ക് പിടിച്ചെടുത്തു; പകപോക്കലെന്ന് ആരോപണം

ഭാര്യ ജെഡിയു നേതാവിനെതിരെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിന്റെ പകപോക്കല്‍ നടപടിയാണെന്ന് എംഎല്‍എ
എംഎല്‍എയുടെ വീട്ടില്‍ നിന്നും എകെ 47 തോക്ക് പിടിച്ചെടുത്തു; പകപോക്കലെന്ന് ആരോപണം

പട്‌ന: ബിഹാറിലെ  സ്വതന്ത്ര എംഎല്‍എയുടെ വീട്ടില്‍ നിന്ന് എ.കെ 47 തോക്ക് പോലീസ് പിടിച്ചെടുത്തു. എംഎല്‍എ ആനന്ദ് സിങിന്റെ പട്‌നയ്ക്ക് സമീപമുള്ള ഗ്രാമത്തിലെ വീട്ടില്‍ നിന്നാണ് പോലീസ് തോക്ക് കണ്ടെത്തിയത്.

നേരത്തെ ഗുണ്ടാ തലവനായിരുന്ന ഇയാള്‍ മൊകാമ മണ്ഡല്‍ നിന്നാണ് നിയമസഭയിലെത്തിയത്. സംഭവം നിഷേധിച്ച ആനന്ദ് സിങ് തന്റെ ഭാര്യ ജെഡിയു നേതാവിനെതിരെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിന്റെ പകപോക്കല്‍ നടപടിയാണെന്ന് അഭിപ്രായപ്പെട്ടു

'മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് ഞങ്ങള്‍ വീട് തുറന്നത്. സംഭവം പൂര്‍ണമായ വീഡിയോ ചിത്രീകരിച്ചു. എ.കെ 47 തോക്കും സംശയാസ്പദമായ സാഹചര്യത്തിലുള്ള മറ്റ് വസ്തുക്കളും കണ്ടതിനെ തുടര്‍ന്ന് തങ്ങള്‍ ബോംബ് സ്‌ക്വാഡിനെ വിവരമറിയിച്ചു. വിഷയത്തില്‍ തുടര്‍ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്'' മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.


2005 ല്‍ ജെഡി.യു ടിക്കറ്റിലാണ് ആനന്ദ് സിങ് നിയമസഭയിലേക്ക് എത്തുന്നത്. എന്നാല്‍ 2015ല്‍ ജെ.ഡി.യുആര്‍.ജെ.ഡി സഖ്യം വന്നതോടെ ക്രിമിനല്‍ പശ്ചാത്തലം പരിഗണിച്ച് പാര്‍ട്ടി ആനന്ദ് സിങിന് സീറ്റ് നിഷേധിച്ചു. എന്നാല്‍ മൊകാമയില്‍ നിന്ന് തന്നെ ആനന്ദ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു. 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആനന്ദ് സിങിന്റെ ഭാര്യ നീലം സിങ് ജെ.ഡി.യു സ്ഥാനാര്‍ഥി ലാലന്‍ സിങിനെതിരെ മത്സരിച്ചിരുന്നു.

പോലീസുകാര്‍ ഒരു നോട്ടീസും തരാതെ തന്റെ വീട് തകര്‍ക്കുകയായിരുന്നെന്ന് ആനന്ദ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം പോലീസ് നിഷേധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com