ജമ്മുവില്‍ ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചു, കശ്മീരില്‍ നിയന്ത്രണം തുടരും

ജമ്മു കശ്മീരില്‍ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഭാഗികമായി പിന്‍വലിച്ചു
ജമ്മുവിലെ നിരത്തുകളില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍/എഎന്‍ഐ, ട്വിറ്റര്‍
ജമ്മുവിലെ നിരത്തുകളില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍/എഎന്‍ഐ, ട്വിറ്റര്‍

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഭാഗികമായി പിന്‍വലിച്ചു. ജമ്മുവിലെ അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചു. 

ജമ്മു, റീസി, സാംബ, കത്വ, ഉദ്ദംപുര്‍ എന്നീ ജില്ലകളിലാണ് 12 ദിവസത്തിനൊടുവില്‍ 2 ജി കണക്ടിവിറ്റി പുനഃസ്ഥാപിച്ചത്. കശ്മീര്‍ താഴ്‌വരയിലെ 17 എക്‌സ്‌ചേഞ്ചുകളിലെ ലാന്‍ഡ്‌ലൈന്‍ കണക്ഷനുകള്‍ കഴിഞ്ഞ ദിവസം പുനഃസ്ഥാപിച്ചിരുന്നു. 

കശ്മീര്‍ താഴ്‌വരയിലെ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് സൂചന. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്നുമാണ് അധികൃതര്‍ പറയുന്നത്. 

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞു സംസ്ഥാനം വിഭജിച്ചതിനു പിന്നാലെയാണ്, സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ടെലികോം സേവനങ്ങള്‍ തീവ്രവാദികള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com