പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി, ശ്വാസ നാളി മുറിഞ്ഞു; ബൈക്ക് യാത്രികനു ദാരുണാന്ത്യം

പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി, ശ്വാസ നാളി മുറിഞ്ഞു; ബൈക്ക് യാത്രികനു ദാരുണാന്ത്യം
പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി, ശ്വാസ നാളി മുറിഞ്ഞു; ബൈക്ക് യാത്രികനു ദാരുണാന്ത്യം

ന്യൂഡല്‍ഹി: പട്ടത്തിന്റെ നൂലു കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികനു ദാരുണാന്ത്യം. ഡല്‍ഹി ബുദ്ധ വിഹാര്‍ സ്വദേശി മാനവ് ശര്‍മ (28) ആണ് മരിച്ചത്. 

സിവില്‍ എന്‍ജിനീയറായ മാനവ് സഹോദരിമാര്‍ക്കൊപ്പം ബന്ധുവീട്ടിലേക്കു പോകും വഴി ഫ്‌ളൈ ഓവറില്‍ വച്ചാണ് അപകടമുണ്ടായത്. ഗ്ലാസ് പൗഡര്‍ പുരട്ടിയ പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുടുങ്ങി മാനവിന്റെ ശ്വാസനാളി മുറിഞ്ഞുപോയി.

സുപ്രീംകോടതി നിര്‍ദേശമനുസരിച്ച് രാജ്യത്ത് നിരോധിച്ച ഗ്ലാസ് പൗഡര്‍ കോട്ടിങ്ങുള്ള ചൈനീസ് പട്ടമാണ് അപകടത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. പട്ടത്തിന്റെ നൂല്‍, ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു മാനവ് ശര്‍മയുടെ കഴുത്തില്‍ ചുറ്റുകയും തൊണ്ടയില്‍ മുറിവുണ്ടാക്കുകയും ചെയ്തു. സ്‌കൂട്ടര്‍ നിയന്ത്രിക്കാന്‍ പോലുമാകാതെ മാനവ് ശര്‍മ താഴെ വീണു. ഉടന്‍ മാനവിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

ഒപ്പം സഞ്ചരിച്ചിരുന്ന സഹോദരിമാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസ് ഐപിസി 304ാം വകുപ്പ് പ്രകാരം കേസെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com