വാർത്ത അവതാരക നീലം ശർമ അന്തരിച്ചു

ബഡി ചര്‍ച്ച, തേജസ്വിനി എന്നീ പരിപാടികളുടെ അവതാരകയായിരുന്നു
വാർത്ത അവതാരക നീലം ശർമ അന്തരിച്ചു

ന്യൂഡല്‍ഹി: നാരീശക്തി പുരസ്‌കാര ജേതാവും ദൂരദര്‍ശന്റെ ആദ്യകാല അവതാരകയുമായ നീലം ശര്‍മ (50) അന്തരിച്ചു. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അവര്‍. 

ഡിഡി ന്യൂസില്‍ ഇരുപത് വര്‍ഷത്തിലധികം നീലം ശര്‍മ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബഡി ചര്‍ച്ച, തേജസ്വിനി എന്നീ പരിപാടികളുടെ അവതാരകയായിരുന്നു. 

നീലം ശര്‍മയുടെ നിര്യാണത്തില്‍ പ്രസാര്‍ഭാരതി സി.ഇ.ഒ. ശശി ശേഖര്‍ അനുശോചനം രേഖപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com