സ്വകാര്യ ആശുപത്രിയില്‍ തിമിര ശസ്ത്രക്രിയ നടത്തിയ 11 പേര്‍ക്ക കാഴ്ചപോയി

ദേശീയ അന്ധതാ നിവാരണ പദ്ധതിയുടെ ഭാഗമായി നടന്ന ക്യാമ്പിലാണ് 50 നും 85നും ഇടയില്‍ പ്രായമുള്ള രോഗികളെ കണ്ടെത്തിയത്
സ്വകാര്യ ആശുപത്രിയില്‍ തിമിര ശസ്ത്രക്രിയ നടത്തിയ 11 പേര്‍ക്ക കാഴ്ചപോയി

ഇന്‍ഡോര്‍: മധ്യപ്രദേശിലെ സ്വകാര്യ ആശുപത്രിയില്‍ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയരായ 11 പേര്‍ക്ക് കാഴ്ച നഷ്ടമായി. ആശുപത്രിയുടെ ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കി.  2010ലും ഇതേ ആശുപത്രിയില്‍ സമാനസംഭവം നടന്നിരുന്നു. അന്ന് 15 പേര്‍ക്ക് കാഴ്ച നഷ്ടമായി.

ഇന്‍ഡോര്‍, ധാര്‍ ജില്ലകളില്‍ നിന്നായി 15 രോഗികളാണ് ഇക്കഴിഞ് ഒന്‍പതാം തിയ്യതി ഇന്‍ഡോര്‍ കണ്ണാശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയത്. ദേശീയ അന്ധതാ നിവാരണ പദ്ധതിയുടെ ഭാഗമായി നടന്ന ക്യാമ്പിലാണ് 50 നും 85നും ഇടയില്‍ പ്രായമുള്ള രോഗികളെ കണ്ടെത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം ചൊറിച്ചിലും നീര്‍ക്കെട്ടും ഉണ്ടായി കാഴ്ച നഷ്ടമാകുകയായിരുന്നു. ഭൂരിഭാഗവും നിര്‍ധന കുടുംബാംഗങ്ങളാണ്. ധറില്‍ നിന്നുള്ള  കൈലാഷ് - കലാഭായ് ദമ്പതികളും കാഴ്ച നഷ്ടമായവരില്‍ ഉണ്ട്. 65 വയസ്സുള്ള ഇവര്‍ തുന്നല്‍ പണി ചെയ്താണ് ജീവിക്കുന്നത്.

11 പേര്‍ക്കും അടിയന്ത ധനസഹായമായി 50,000 രൂപ സര്‍ക്കാര്‍ അനുവദിച്ചു. കാഴ്ച വീണ്ടെടുക്കാനാകുമോ എന്നന്വേഷിച്ച് 11 പേരെയും പ്രീമിയം ചൈത്രം ആശുപത്രിയിലേക്ക് മാറ്റി.

എന്നാല്‍ തിമിര ശസ്ത്രക്രിയയായിരുന്നില്ല എന്നും അണുബാധയാണ് കാരണമെന്നും ഇന്‍ഡോര്‍ ആശുപത്രിയിലെ മുതിര്‍ന്ന സര്‍ജന്‍ സുധീര്‍ മഹാശബ്ദം അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com