അരുണ്‍ ജെയ്റ്റ്‌ലിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

കൃത്രിമ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ വെന്റിലേറ്ററിലാണ് ജെയ്റ്റ്‌ലി ഇപ്പോഴുള്ളത്
അരുണ്‍ ജെയ്റ്റ്‌ലിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

ന്യൂഡല്‍ഹി : ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികില്‍സയില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരം. കൃത്രിമ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ വെന്റിലേറ്ററിലാണ് ജെയ്റ്റ്‌ലി ഇപ്പോഴുള്ളത്. ആരോഗ്യസ്ഥിതി വഷളായതോടെ ജെയ്റ്റ്‌ലിയെ ഡയാലിസിസിന് വിധേയനാക്കിയെന്നും എയിംസ് അധികൃതര്‍ സൂചിപ്പിച്ചു. 

ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഈ മാസം ഒമ്പതിനാണ് 66 കാരനായ ജെയ്റ്റ്‌ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ജനുവരിയില്‍ ജെയ്റ്റ്‌ലി അമേരിക്കയില്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അര്‍ബുദത്തെ തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ. 

എയിംസില്‍ ചികില്‍സയില്‍ കഴിയുന്ന ജെയ്റ്റ്‌ലിയെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്നലെ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദും, കഴിഞ്ഞയാഴ്ച ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവും ജെയ്റ്റ്‌ലിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗ് ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ രാംവിലാസ് പാസ്വാന്‍, സ്മൃതി ഇറാനി, ഹിമാചല്‍പ്രദേശ് ഗവര്‍ണര്‍ കല്‍രാജ് മിശ്ര, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ബിഎസ്പി അധ്യക്ഷ മായാവതി തുടങ്ങിയവരും ആശുപത്രിയിലെത്തി ജെയ്റ്റ്‌ലിയെ സന്ദര്‍ശിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com