മദ്യപിച്ച് ലക്കുകെട്ട് ഡ്രൈവര്‍ നടപ്പാതയിലേക്ക് കാര്‍ ഓടിച്ചുകയറ്റി ; നാലു പേര്‍ക്ക് ഗുരുതര പരിക്ക് ; നടുക്കുന്ന വീഡിയോ

വഴി യാത്രക്കാരുടെയും സമീപത്തെ കടയില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവരുടെയും നേര്‍ക്കാണ് കാര്‍ ഇടിച്ചുകയറിയത്
മദ്യപിച്ച് ലക്കുകെട്ട് ഡ്രൈവര്‍ നടപ്പാതയിലേക്ക് കാര്‍ ഓടിച്ചുകയറ്റി ; നാലു പേര്‍ക്ക് ഗുരുതര പരിക്ക് ; നടുക്കുന്ന വീഡിയോ

ന്യൂഡല്‍ഹി :  മദ്യപിച്ച് ലക്കുകെട്ട ഡ്രൈവര്‍ നടപ്പാതയിലേക്ക് കാര്‍ ഓടിച്ചുകയറ്റി. നിരവധി കാല്‍നടയാത്രക്കാരെ അടക്കം ഇടിച്ചു തെറിപ്പിച്ചു കൊണ്ടാണ് കാര്‍ നടപ്പാതയില്‍ നിന്നത്. ബംഗളൂരുവിലെ എച്ച്എസ്ആര്‍ ലേഔട്ട് റോഡിലാണ് സംഭവം. 

വഴി യാത്രക്കാരുടെയും സമീപത്തെ കടയില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവരുടെയും നേര്‍ക്കാണ് കാര്‍ ഇടിച്ചുകയറിയത്. യാത്രക്കാര്‍ ഇടിച്ചു തെറിച്ചു വീഴുന്നത് വീഡിയോയില്‍ കാണാം. അപകടത്തില്‍ നാലു പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു.

വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ ഇതിന്റെ വിഡിയോ പുറത്തുവിട്ടു.  ഫുട്പാത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളും കാര്‍ ഇടിച്ചുതകര്‍ത്തു. കാര്‍  ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്നും ഇയാളെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com