'ജീവനാണ് പ്രധാനം'; വെളളപ്പൊക്കത്തില്‍ കുടുങ്ങിയ ആടുകളെ ഒന്നടങ്കം ബോട്ടില്‍ കയറ്റി സൈനികര്‍ (വീഡിയോ)

പ്രളയത്തില്‍ കുടുങ്ങിപ്പോയ ആടുകളെ രക്ഷിക്കുന്ന സൈനികരുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്
'ജീവനാണ് പ്രധാനം'; വെളളപ്പൊക്കത്തില്‍ കുടുങ്ങിയ ആടുകളെ ഒന്നടങ്കം ബോട്ടില്‍ കയറ്റി സൈനികര്‍ (വീഡിയോ)

ചണ്ഡീഗഡ്: ഉത്തരേന്ത്യയില്‍ കനത്തമഴ തുടരുകയാണ്. നിരവധി പ്രദേശങ്ങള്‍ വെളളത്തിന്റെ അടിയിലാണ്. പഞ്ചാബിന്റെ പല പ്രദേശങ്ങളും വെളളപ്പൊക്ക കെടുതി നേരിടുകയാണ്. ദുരന്തനിവാരണ സേനയും സൈന്യവും രക്ഷാപ്രവര്‍ത്തനത്തില്‍ മുന്‍പന്തിയിലുണ്ട്. പ്രളയത്തില്‍ കുടുങ്ങിപ്പോയ ആടുകളെ രക്ഷിക്കുന്ന സൈനികരുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

നവാന്‍ഷാഹറിലെ ജല മജ്‌റ ഗ്രാമത്തില്‍ വെളളപ്പൊക്കം രൂക്ഷമാണ്. ഇതിനിടെ പ്രളയത്തില്‍ മുങ്ങിയ വീടിന്റെ മേല്‍്ക്കൂരയില്‍ നിന്ന് ആടുകളെ രക്ഷിക്കുന്ന സൈന്യത്തിന്റെ വീഡോയായാണ് പ്രചരിക്കുന്നത്. ആടുകള്‍ കുടുങ്ങി കിടക്കുന്നത് കണ്ട് ബോട്ടിലെത്തിയതാണ് സൈന്യം. തുടര്‍ന്ന് ആട്ടിടയന്റെ സഹായത്തോടെ ആടുകളെ ബോട്ടിലേക്ക് കയറ്റുന്നത് ദൃശ്യങ്ങളില്‍ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com