സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം; ഹര്‍ജിയില്‍ കേന്ദ്രത്തിന് നോട്ടീസ്

സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം; ഹര്‍ജിയില്‍ കേന്ദ്രത്തിന് നോട്ടീസ്

ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്. ഇതേ ആവശ്യം ഉന്നയിച്ച് മൂന്നു ഹൈക്കോടതികളിലുള്ള ഹര്‍ജികളില്‍ സുപ്രീം കോടതിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്ക് നല്‍കിയ ഹര്‍ജിയിലാണ് നടപടി.

മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളിലാണ്, സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി  ബന്ധിപ്പിക്കണമെന്ന ഹര്‍ജികള്‍ നിലവിലുള്ളത്. ഈ ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്കു മാറ്റണമെന്നാണ് ഫെയ്‌സ്ബുക്കിന്റെ ആവശ്യം. കേന്ദ്ര സര്‍ക്കാരിനും ഗൂഗിള്‍, ട്വിറ്റര്‍, യൂട്യൂബ് എന്നിവയ്ക്കും നോട്ടീസ് അയക്കാന്‍ ജസ്റ്റിസ് ദീപക് ഗുപ്തയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചു.

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന ഹര്‍ജികളില്‍ ഹൈക്കോടതികള്‍ക്കു വാദം തുടരാമെന്ന് സുപീം കോടതി വ്യക്തമാക്കി. എന്നാല്‍ അന്തിമ വിധി പുറപ്പെടുവിക്കരുതെന്നു കോടതി നിര്‍ദേശിച്ചു.

അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് വ്യാജ വാര്‍ത്തയും അപകീര്‍ത്തികരമായ ഉള്ളടക്കവും അശ്ലീലവും തടയാന്‍ ഉപകരിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com