മതിൽ ചാടിക്കടന്ന് സിബിഐ; ചിദംബരത്തിന്റെ വസതിയിൽ നാടകീയ രം​ഗങ്ങൾ (വിഡിയോ)  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st August 2019 09:33 PM  |  

Last Updated: 21st August 2019 09:33 PM  |   A+A-   |  

Chidambaram1

 

ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സിൽ മു​ൻ കേ​ന്ദ്ര​മ​ന്ത്രി പി.​ചി​ദം​ബ​രം ഉടൻ അറസ്റ്റിലായേക്കും. സി​ബി​ഐ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച ചി​ദം​ബ​രം എ​ഐ​സി​സി ആ​സ്ഥാ​ന​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെയാണ് സിബിഐ സംഘം അറസ്റ്റിനുള്ള നീക്കങ്ങൾ ആരംഭിച്ചത്.  രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് അ​ത്യ​ന്തം നാ​ട​കീ​യ നീ​ക്ക​ങ്ങ​ളാണ് ഇപ്പോൾ അരങ്ങേറുന്നത്. 

ചി​ദം​ബ​രത്തിന്റെ  ജോ​ർ​ബാ​ഗി​ലെ വ​സ​തി​യി​ലെത്തിയ സിബിഐ സംഘം മതിൽ ചാടിക്കടന്ന് അകത്തുകടന്നു. കൂടുതൽ സിബിഐ ഉദ്യോ​ഗസ്ഥർ ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.  

 

പാ​ർ​ട്ടി ആ​സ്ഥാ​ന​ത്തെ​ത്തി​യ ചി​ദം​ബ​രം നേ​താ​ക്ക​ൾ‌​ക്കൊ​പ്പം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ​ പ​ങ്കെ​ടു​ത്തശേഷമാണ് ജോ​ർ​ബാ​ഗി​ലെ വ​സ​തി​യി​ലേക്ക് പോയത്. സി​ബി​ഐ സം​ഘം എ​ത്തു​ന്നു​ണ്ടെന്ന് വിവരം ലഭിച്ചതിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം എഐസിസി ആസ്ഥാനത്തുനിന്ന് പെട്ടെന്ന് മടങ്ങിയത്. 

ചി​ദം​ബ​ര​വും അ​ഭി​ഭാ​ഷ​ക​രും അടങ്ങുന്ന സംഘം വ​സ​തി​യി​ലേ​ക്ക് ക​ട​ന്ന​തി​നു പി​ന്നാ​ലെ സെ​ക്യൂ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ ഗേ​റ്റ് അ​ട​ച്ചു. സി​ബി​ഐ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഗേ​റ്റ് തു​റക്കാതിരുന്നതിനാൽ ​ഗേറ്റ് ചാടിക്കടക്കുകയായിരുന്നു ഉദ്യോ​ഗസ്ഥർ.