മെഡിക്കല്‍ കോളെജില്‍ റാഗിങ്, 150 വിദ്യാര്‍ഥികളുടെ തല മൊട്ടയടിച്ചു

മൊട്ടയടിപ്പിച്ച് വിദ്യാര്‍ഥികളെ നിരനിരയായി നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതിഷേധം ഉയര്‍ന്നു
മെഡിക്കല്‍ കോളെജില്‍ റാഗിങ്, 150 വിദ്യാര്‍ഥികളുടെ തല മൊട്ടയടിച്ചു

സയ്ഫയ്: മെഡിക്കല്‍ കോളെജ് വിദ്യാര്‍ഥികളെ നിര്‍ബന്ധിപ്പിച്ച് തലമൊട്ടയടിച്ച് റാഗ് ചെയ്ത് സീനിയര്‍ വിദ്യാര്‍ഥികള്‍. 150ളം ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ കൊണ്ടാണ് തല മൊട്ടയടിപ്പിച്ചത്. ഉത്തര്‍പ്രദേശ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സിലാണ് സംഭവം. 

മൊട്ടയടിപ്പിച്ച് വിദ്യാര്‍ഥികളെ നിരനിരയായി നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതിഷേധം ഉയര്‍ന്നു. ഇവരെ കൊണ്ട് സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് സല്യൂട്ട് അടുപ്പിക്കുകയും ചെയ്തിരുന്നു. 

സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട സീനിയര്‍ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തതായും സര്‍വകലാശാല വ്യക്തമാക്കി. സര്‍വകലാശാല ജീവനക്കാരേയും വീഡിയോയില്‍ കാണാമെങ്കിലും ഇവരും റാഗിങ് തടയാന്‍ ശ്രമിക്കുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com