ആംബുലന്‍സ് എത്തിയില്ല, യുവതിയുമായി ഭര്‍ത്താവ് സ്‌കൂട്ടറില്‍ ആശുപത്രിയിലേക്ക്; ഒടുവില്‍ ഹൈവേയില്‍ പ്രസവം 

കമല എന്ന യുവതിയാണ് ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്
ആംബുലന്‍സ് എത്തിയില്ല, യുവതിയുമായി ഭര്‍ത്താവ് സ്‌കൂട്ടറില്‍ ആശുപത്രിയിലേക്ക്; ഒടുവില്‍ ഹൈവേയില്‍ പ്രസവം 

മദ്ധ്യപ്രദേശ്: ആംബുലന്‍സ് എത്താതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ സ്‌കൂട്ടറില്‍ ആശുപത്രിയിലേക്ക് പോയ യുവതി ഹൈവേയില്‍ വച്ച് കുഞ്ഞിന് ജന്മം നല്‍കി. മദ്ധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ എന്ന സ്ഥലത്താണ് സംഭവം. 

കമല ഭായ് എന്ന യുവതിയാണ് ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവവേദന തുടങ്ങിയപ്പോള്‍ മുതല്‍ ആംബുലന്‍സിനായി ആവശ്യപ്പെടുന്നതാണെന്നും പക്ഷെ ലഭിച്ചില്ലെന്നും കമലയുടെ ഭര്‍തൃമാതാവ് ചന്ദ്ര പറയുന്നു. പിന്നീട് അമ്മയെയും കുഞ്ഞിനെയും അടുത്തുള്ള പ്രാദേശിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. 

കൈക്കുഞ്ഞിനെയും കൈയ്യില്‍പിടിച്ചാണ് കമലയും ബന്ധുക്കളും ആശുപത്രിയില്‍ എത്തിയതെന്നും അമ്മയും കുഞ്ഞും ഇപ്പോള്‍ സുഖമായിരിക്കുന്നെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com