ബംഗാളില്‍ കോണ്‍ഗ്രസ്-ഇടത് സഖ്യം ; സോണിയ അനുമതി നല്‍കി

ബംഗാളില്‍ ബിജെപിയുടെ വളര്‍ച്ച തടയുകയാണ് ലക്ഷ്യമെന്നും സുമന്‍ മിത്ര വ്യക്തമാക്കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊല്‍ക്കത്ത : പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യം. സഖ്യത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയതായി ബംഗാള്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സുമന്‍മിത്ര അറിയിച്ചു. ബംഗാളില്‍ ബിജെപിയുടെ വളര്‍ച്ച തടയുകയാണ് ലക്ഷ്യമെന്നും സുമന്‍ മിത്ര വ്യക്തമാക്കി. അതേസമയം സഖ്യത്തില്‍ സിപിഎമ്മിന്റെ നിലപാട് വ്യക്തമല്ല.

ബംഗാളില്‍ ബിജെപിക്കെതിരെ ഒന്നിച്ചു മല്‍സരിക്കണമെന്ന് മുഖ്യമന്ത്രി മമതബാനര്‍ജി പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ്-ഇടത് സഖ്യത്തിന് സോണിയ ഗാന്ധി പച്ചക്കൊടി കാട്ടിയത്. ബിജെപി ഇന്ത്യയുടെ ഭരണഘടന മാറ്റുമെന്ന് തനിക്ക് ആശങ്കയുണ്ട്. ബിജെപിയെ നേരിടാന്‍ എല്ലാവരും കൈകോര്‍ക്കുമെന്നാണ് താന്‍ കരുതുന്നത് എന്നാണ് മമത അഭിപ്രായപ്പെട്ടത്. 

ഇടതുപാര്‍ട്ടികളുമായി ചര്‍ച്ച സഖ്യത്തിന് തയ്യാറാണ്. സോണിയാഗാന്ധി ഇതിന് അനുമതി നല്‍കിയിട്ടുണ്ട്. ബംഗാളില്‍ ബിജെപിയുടെ കടന്നുകയറ്റം അവസാനിപ്പിക്കാന്‍ ഇടത് സഖ്യം അനിവാര്യമാണ്. വെള്ളിയാഴ്ച നടന്ന യോഗത്തില്‍ സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ചയായെന്നും സുമന്‍ മിത്ര പറഞ്ഞു. 2012 ലാണ് ബംഗാള്‍ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com