ബുലന്ദ്ഷഹറില്‍ പൊലീസുകാരനെ കൊലപ്പെടുത്തിയ പ്രതികള്‍ പുറത്തിറങ്ങി: ജയ് ശ്രീറാം വിളിയോടെ വന്‍ സ്വീകരണം

ത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ സംഘര്‍ഷത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാക്കള്‍ അടക്കമുള്ള പ്രതികള്‍ക്ക് വന്‍ സ്വീകരണം.
ബുലന്ദ്ഷഹറില്‍ പൊലീസുകാരനെ കൊലപ്പെടുത്തിയ പ്രതികള്‍ പുറത്തിറങ്ങി: ജയ് ശ്രീറാം വിളിയോടെ വന്‍ സ്വീകരണം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ സംഘര്‍ഷത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാക്കള്‍ അടക്കമുള്ള പ്രതികള്‍ക്ക് വന്‍ സ്വീകരണം. കേസിലെ പ്രതിയായ യുവമോര്‍ച്ചാ പ്രാദേശിക നേതാവ് കൂടിയായ ശിഖര്‍ അഗര്‍വാള്‍, ഹേമു, ഉപേന്ദ്ര രാഘവ് എന്നിവരടക്കം ആറുപേര്‍ക്കാണ് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. 

ജയ്ശ്രീറാം വിളിച്ചുകൊണ്ട് പ്രവര്‍ത്തകര്‍ ഇവരെ പൂമാലയിട്ട് സ്വീകരിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. സംഘ്പരിവാര്‍ സംഘടനകളാണ് ഇവരെ മാലയിട്ട്, ജയ് ശ്രീറാം വിളികളോടെ സ്വീകരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

കഴിഞ്ഞ ഡിസംബറിലാണ് ബുലന്ദ്ഷഹറിലെ വനത്തില്‍ 25ഓളം പശുക്കളെ കശാപ്പ് ചെയ്ത് കണ്ടെത്തിയതിനെ തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ സുബോധ് കുമാര്‍ എന്ന പൊലീസുകാരനെ കൊലപ്പെടുത്തിയത്. കലാപത്തിനെതിരെ ശക്തമായ നടപടിയെടുത്ത ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം.

തട്ടിക്കൊണ്ടുപോയി കാറില്‍ കൊല്ലപ്പെട്ട നിലയിലാണ് ഇന്‍സ്‌പെക്ടറുടെ മൃതദേഹം കണ്ടെത്തിയത്. മുഹമ്മദ് അഖ്‌ലാഖിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം നടത്തി പ്രതികളെ പിടികൂടിയ ഉദ്യോഗസ്ഥനായിരുന്നു സുബോധ് കുമാര്‍ സിംഗ്.

കോടാലി ഉപയോഗിച്ച് രണ്ട് വിരലുകള്‍ വെട്ടിയെടുക്കുകയും തലയില്‍ മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത നിലയിലായുന്നു സുബോധിന്റെ മൃതദേഹം കണ്ടെത്തിയത്. കലാപകാരികള്‍ ഇന്‍സ്‌പെക്ടറെ ലക്ഷ്യംവെച്ചാണ് ആക്രമണമഴിച്ചുവിട്ടതെന്ന് പ്രചരിച്ച വീഡിയോയില്‍ വ്യക്തമായിരുന്നു.

സംഭവത്തില്‍ സുബോധ്കുമാറിന്റെ കുടുംബം പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിനെ തുടര്‍ന്ന് ആറ് പേര്‍ക്കെതിരെ കേസെടുത്തു. ആളുകളെ സംഘര്‍ഷത്തിനും കലാപത്തിനും പ്രേരിപ്പിച്ചതിന് ശിഖര്‍ അഗര്‍വാളും പ്രതിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com