കൊങ്കണ്‍ പാതയിലൂടെ ഇന്ന് ഉച്ചയോടെ ട്രെയിനുകള്‍ ഓടിത്തുടങ്ങും

അതിനിടെ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ട മാംഗളൂര്‍- ബാംഗളൂര്‍ പാതയിലൂടെ ഞായറാഴ്ച ഉച്ചയോടെ ട്രെയ്‌നുകള്‍ ഓടിത്തുടങ്ങി
കൊങ്കണ്‍ പാതയിലൂടെ ഇന്ന് ഉച്ചയോടെ ട്രെയിനുകള്‍ ഓടിത്തുടങ്ങും

മാംഗളൂര്‍; മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ട കൊങ്കണ്‍ പാതയിലൂടെയുള്ള ഗതാഗതം ഇന്ന് ഉച്ചയോടെ പുനഃസ്ഥാപിച്ചേക്കും. ഇതിനായുള്ള പണികള്‍ കാര്യക്ഷമമായി നടക്കുകയാണ്. കൊങ്കണ്‍ പാത അടച്ചതോടെ ട്രെയിന്‍ ഗതാഗതം താളം തെറ്റിയിരുന്നു. അതിനിടെ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ട മാംഗളൂര്‍- ബാംഗളൂര്‍ പാതയിലൂടെ ഞായറാഴ്ച ഉച്ചയോടെ ട്രെയ്‌നുകള്‍ ഓടിത്തുടങ്ങി. 

കൊങ്കണ്‍ പാതയില്‍ മംഗളൂരുവിനുസമീപം ജോക്കട്ടെക്കും പടീലിനും ഇടയിലെ കുലശേഖരയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്നാണ് ഗതാഗതം തടസ്സപ്പെട്ടത്. മണ്ണിടിഞ്ഞ ഭാഗത്തെ ജോലിക്കായി അരിക് ഉറപ്പിക്കാനും മണ്ണിടിച്ചില്‍ തടയാനും കരിങ്കല്ല്, മണല്‍ചാക്ക്, പാളം ഉറപ്പിക്കാന്‍ ജില്ലി എന്നിവയുമായി 35 വാഗണുകളുള്ള ട്രെയിന്‍ ഇന്ന് രാത്രിയോടെ എത്തിയിട്ടുണ്ട്. ഉച്ചയോടെ ഇത് പൂര്‍ത്തീകരിച്ച് പാളം ഗതാഗതത്തിനായി തുറന്നു കൊടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

മംഗളൂര്‍- മഡ്ഗാവ് പാസഞ്ചര്‍, മംഗളൂര്‍- മഡ്ഗാവ് ഇന്റര്‍സിറ്റി എന്നിവയും ഇന്നും പൂര്‍ണമായി റദ്ദാക്കി. ബാംഗളൂരുവില്‍ നിന്ന് കാര്‍വാറിലേക്കുള്ള എക്‌സ്പ്രസ് മംഗളൂരുവില്‍ യാത്ര അവസാനിപ്പിക്കും. മറ്റു ട്രെയിനുകളുടെ കാര്യം പ്രവത്തിയുടെ പുരോഗതി വിലയിരുത്തി ഇന്ന് രാവിലെ തീരുമാനിക്കും. കൊങ്കണ്‍ പാത ഗതാഗത യോഗ്യമായാല്‍ ഇന്ന് കൊച്ചുവേളി- പോര്‍ബന്ദര്‍, എറണാകുളം- അജ്മീര്‍ പ്രത്യേക സര്‍വീസുകള്‍ നടത്താനും റെയില്‍വേ ആലോചിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com