ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രണ്ട് തീവ്രവാദികളെ പിടികൂടിയതായി സൈന്യം. ബാരാമുള്ളയില്‍ സുരക്ഷാ സേന ഏറ്റുമുട്ടലിലൂടെ ഇരുവരേയും കീഴ്പ്പെടുത്തുകയായിരുന്നുവെന്ന് സിആര്‍പിഎഫ് അധികൃതര്‍ വ്യക്തമാക്കി.
സിആര്‍പിഎഫ്, സൈന്യം, ജമ്മു കശ്മീര്‍ പൊലീസ് സംയുക്ത സംഘമാണ് തീവ്രവാദികളുമായി ഏറ്റുമുട്ടിയത്. ഇവരുടെ പക്കല്‍ നിന്ന് ആയുധ ശേഖരങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. തീവ്രവാദികള്‍ക്കെതിരായ പോരാട്ടം ശക്തമായി തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ