'രാജാവിനെക്കാള്‍ വലിയ രാജഭക്തി'; യൂണിഫോമില്‍ മുഖ്യമന്ത്രിയുടെ കാല്‍തൊട്ട് വണങ്ങി ഐപിഎസ് ഉദ്യോഗസ്ഥന്‍; വിവാദം; വീഡിയോ വൈറല്‍

യൂണിഫോമില്‍ മുഖ്യമന്ത്രിയുടെ കാല്‍തൊട്ട് വണങ്ങി ഐപിഎസ് ഉദ്യോഗസ്ഥന്റെ നടപടി വിവാദത്തില്‍ 
'രാജാവിനെക്കാള്‍ വലിയ രാജഭക്തി'; യൂണിഫോമില്‍ മുഖ്യമന്ത്രിയുടെ കാല്‍തൊട്ട് വണങ്ങി ഐപിഎസ് ഉദ്യോഗസ്ഥന്‍; വിവാദം; വീഡിയോ വൈറല്‍


കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കാല്‍തൊട്ട് വന്ദിച്ച ഐപിഎസ് ഓഫീസറുടെ നടപടി വിവദമാകുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് മറ്റുള്ള പൊലീസ് ഓഫീസര്‍മാരുടെ മുന്നില്‍ വെച്ച് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ മമത ബാനര്‍ജിയുടെ കാല്‍തൊട്ട് വന്ദിച്ചത്. ഈസ്റ്റ് മിഡ്‌നാപൂരിന് സമീപത്തെ കടല്‍ക്കരയില്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം മുഖ്യമന്ത്രി ഇരിക്കുമ്പോഴായിരുന്നു സംഭവം. ഇതിന് പിന്നാലെ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. 

ബംഗാളിന്റെ പടിഞ്ഞാറന്‍ മേഖലയുടെ സുരക്ഷാ ചുമതലുള്ള ഐപിഎസ് ഉദ്യോഗസ്ഥനായ രാജീവ് മിശ്രയുടെ നടപടിയാണ് വിവാദമായിരിക്കുന്നത്.  ഉദ്യോഗസ്ഥര്‍ക്കും പാര്‍ട്ടിനേതാക്കള്‍ക്കൊപ്പമിരിക്കുന്നതിനിനിടെ കൂട്ടത്തിലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വിനീത് ഗോയലിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി മമത ഒരു കഷണം കേക്ക് അയാള്‍ക്കും ഐപിഎസ് ഓഫീസറായ രാജീവ് മിശ്രക്കും നല്‍കി. കേക്ക് കഴിച്ചതിന് പിന്നാലെ രാജീവ് മിശ്ര മമതയുടെ കാല്‍തൊട്ടുവണങ്ങുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com