കണ്ണന്റെ രാജി സ്വീകരിക്കാതെ കേന്ദ്ര സര്‍ക്കാര്‍; ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ നിര്‍ദേശം

കണ്ണന്‍ ഗോപിനാഥന്‍ താമസിക്കുന്ന ദാദ്ര ഹവേലി ഗസ്റ്റ് ഹൗസിന് മുന്നില്‍ നോട്ടീസ് പതിപ്പിച്ചു
കണ്ണന്റെ രാജി സ്വീകരിക്കാതെ കേന്ദ്ര സര്‍ക്കാര്‍; ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ നിര്‍ദേശം

ദാദ്ര ഹവേലി; മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥിന്റെ രാജി സ്വീകരിക്കാതെ കേന്ദ്ര സര്‍ക്കാര്‍. കണ്ണനോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. രാജി അംഗീകരിക്കുന്നത് വരെ ജോലിയില്‍ തുടരണമെന്നും നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച് കണ്ണന്‍ ഗോപിനാഥന്‍ താമസിക്കുന്ന ദാദ്ര ഹവേലി ഗസ്റ്റ് ഹൗസിന് മുന്നില്‍ നോട്ടീസ് പതിപ്പിച്ചു.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ചാണ് കണ്ണന്‍ രാജിവച്ചത്. രാജ്യത്ത് അംഗീകരിക്കാന്‍ പറ്റാത്ത കാര്യങ്ങളാണ് നടക്കുന്നതെന്നും ത്തരത്തില്‍ മാത്രമേ ശക്തമായി പ്രതികരിക്കാന്‍ കഴിയുകയുള്ളുവെന്നതുമാണ് തന്റെ രാജിക്കുള്ള കാരണമെന്ന് കണ്ണന്‍ വ്യക്തമാക്കിയിരുന്നു. സര്‍വീസില്‍ നിന്നും രാജിവയ്ക്കുന്നതായി കാണിച്ച് ആഗസ്റ്റ് 21നാണ് കണ്ണന്‍ ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയത്.

2012 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ദാദ്ര നഗര്‍ ഹവേലിയിലെ കലക്ടറാണ്. നഗരവികസനം, വൈദ്യുതി, കൃഷി തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ ചുമതലയും കണ്ണനുണ്ട്. കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തിനിടെ സന്നദ്ധപ്രവര്‍ത്തനത്തിനിറങ്ങിയാണ് കണ്ണന്‍ ഗോപിനാഥന്‍ വാര്‍ത്തകളിലിടം നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com