വാര്‍ ആന്‍ഡ് പീസ് വീട്ടില്‍ സൂക്ഷിച്ചത് എന്തിന്? ഭീമാ കോറഗാവ് കേസില്‍ ബോംബെ ഹൈക്കോടതി

വാര്‍ ആന്‍ഡ് പീസ് വീട്ടില്‍ സൂക്ഷിച്ചത് എന്തിന്? ഭീമാ കോറഗാവ് കേസില്‍ ബോംബെ ഹൈക്കോടതി
വെര്‍ണന്‍ ഗോണ്‍സാല്‍വസ്
വെര്‍ണന്‍ ഗോണ്‍സാല്‍വസ്

മുംബൈ: യുദ്ധവും സമാധാനവും പോലുള്ള ''പ്രശ്‌നമുണ്ടാക്കാവുന്ന കാര്യങ്ങള്‍'' വീ്ട്ടില്‍ സൂക്ഷിച്ചത് എന്തിനെന്ന് ഭീമ കോറഗാവ് കേസില്‍ അറസ്റ്റിലായ സാമൂഹിക പ്രവര്‍ത്തകന്‍ വെര്‍ണന്‍ ഗോണ്‍സാല്‍വസിനോട് ബോംബെ ഹൈക്കോടതി. ഗൊണ്‍സാല്‍വസിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് സിംഗിള്‍ ബെഞ്ചിന്റെ ചോദ്യം. 

ലിയോ ടോള്‍സ്‌റ്റോയിയുടെ വിശ്വപ്രശസ്ത നോവല്‍ വീട്ടില്‍ സൂക്ഷിച്ചത് എന്തിനാണെന്ന് വിശദീകരിക്കണമെന്ന് ജസ്റ്റിസ് സാരംഗ് കോട്‌വാള്‍ ആവശ്യപ്പെട്ടു. ഗോണ്‍സാല്‍വസിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് അദ്ദേഹത്തിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്ത 'പ്രകോപനപരമായ സിദ്ധീകരണങ്ങളുടെ' പുസ്തകങ്ങളുടെയും സിഡികളുടെയും പേരുകള്‍ പുണെ പൊലീസ് കോടതിയെ അറിയിച്ചതിനു പിന്നാലെയായിരുന്നു കോടതിയുടെ പ്രതികരണം.

രാജ്യ ദമന്‍ വിരോധി, മാര്‍ക്‌സിസ്റ്റ് ആര്‍ക്കൈവ്‌സ്, ജയ് ഭീമാ കോമ്രേഡ് തുടങ്ങിയ സീഡികളും യുദ്ധവും സമാധാനവും, അണ്ടര്‍സ്റ്റാന്‍ഡിങ് മാവോയിസ്റ്റ്‌സ്, ആര്‍ സി പി റിവ്യൂ തുടങ്ങിയ പുസ്തകങ്ങളുമാണ് ഗോണ്‍സാല്‍വസിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചത്. 

രാജ്യ ദമന്‍ വിരോധിയെന്ന സീഡിയുടെ പേരു തന്നെ സൂചിപ്പിക്കുന്നത് അത് രാജ്യത്തിനെതിരായ എന്തൊക്കയോ ഉള്‍ക്കൊള്ളുന്നു എന്നാണ്. അതേസമയം വാര്‍ ആന്‍ഡ് പീസ് മറ്റൊരു രാജ്യത്തെ യുദ്ധത്തെ കുറിച്ചുള്ളതാണ്. എന്തിനാണ് നിങ്ങള്‍ പ്രകോനപരമായ വസ്തുക്കള്‍ വാര്‍ ആന്‍ഡ് പീസ് പോലുള്ള പുസ്തകങ്ങളും സീഡികളും വീട്ടില്‍ സൂക്ഷിക്കുന്നത്? ഇത് നിങ്ങള്‍ കോടതിയോട് വിശദീകരിക്കേണ്ടി വരും കോട്‌വാള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com