60 രൂപ ടോളായി ആവശ്യപ്പെട്ടതിനെ ചൊല്ലി തര്‍ക്കം, തുടര്‍ച്ചയായി വനിതാ ജീവനക്കാരിയുടെ മുഖത്തടിച്ച് കാര്‍ ഡ്രൈവര്‍, കയ്യാങ്കളി (വീഡിയോ)

ടോള്‍ പ്ലാസ ജീവനക്കാരിയെ കാര്‍ ഡ്രൈവര്‍ മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
60 രൂപ ടോളായി ആവശ്യപ്പെട്ടതിനെ ചൊല്ലി തര്‍ക്കം, തുടര്‍ച്ചയായി വനിതാ ജീവനക്കാരിയുടെ മുഖത്തടിച്ച് കാര്‍ ഡ്രൈവര്‍, കയ്യാങ്കളി (വീഡിയോ)

ന്യൂഡല്‍ഹി:  ടോള്‍ പ്ലാസ ജീവനക്കാരിയെ കാര്‍ ഡ്രൈവര്‍ മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ടോള്‍ നിരക്കിനെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് ടോള്‍ പ്ലാസ ജീവനക്കാരിയെ കാര്‍ ഡ്രൈവര്‍ മുഖത്തടിക്കുന്നതും തുടര്‍ന്നുളള കയ്യാങ്കളിയുമാണ് സിസിടിവി ദൃശ്യങ്ങളിലുളളത്.

ഗുരുഗ്രാമിലെ ഖേര്‍കി ദൗല ടോള്‍പ്ലാസയിലാണ് സംഭവം. വനിതാ ജീവനക്കാരി കാര്‍ ഡ്രൈവറോട് ടോള്‍ നിരക്ക് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും തര്‍ക്കത്തിലേര്‍പ്പെടുന്നതും പ്രകോപിതനായ കാര്‍ ഡ്രൈവര്‍ വനിതാ ജീവനക്കാരിയുടെ മുഖത്തടിക്കുന്നതുമാണ് ദൃശ്യങ്ങളിലുളളത്. മുഖത്തടിക്കുന്നത് ആവര്‍ത്തിച്ചതോടെ കാര്‍ ഡ്രൈവറെ പ്രതിരോധിക്കാന്‍ വനിതാ ജീവനക്കാരി ശ്രമിക്കുന്നുണ്ട്. ഇതിനിടയില്‍ സഹപ്രവര്‍ത്തകന്‍ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

നിശ്ചിത നിരക്ക് ടോളായി നല്‍കണമെന്ന് വനിതാ ജീവനക്കാരി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഉടലെടുത്ത തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. 60 രൂപയാണ് ടോളായി ആവശ്യപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ടോള്‍ കമ്പനി നല്‍കിയ പരാതിയില്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com