കോണ്‍ഗ്രസ് നേതാവ് ജനാര്‍ദന്‍ ദ്വിവേദി ആര്‍എസ്എസ് വേദിയില്‍; പങ്കെടുത്തതില്‍ തെറ്റില്ലെന്ന് പാര്‍ട്ടി വിശദീകരണം

ഭഗവത്ഗീതയുടെ കുത്തകാവകാശം മോഹന്‍ ഭാഗവതിനോ അവരുടെ സംഘടനയ്‌ക്കോ ഇല്ലെന്ന് കോണ്‍ഗ്രസ്‌ 
കോണ്‍ഗ്രസ് നേതാവ് ജനാര്‍ദന്‍ ദ്വിവേദി ആര്‍എസ്എസ് വേദിയില്‍; പങ്കെടുത്തതില്‍ തെറ്റില്ലെന്ന് പാര്‍ട്ടി വിശദീകരണം

ന്യൂഡല്‍ഹി: എഐസിസി മുന്‍ ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി ആര്‍എസ്എസ് വേദിയില്‍. ഭഗവത്ഗീതയെ ആധാരമാക്കി ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ആര്‍എസ്എസ്. ജനറല്‍ സെക്രട്ടറി മോഹന്‍ ഭാഗവതിനൊപ്പം ജനാര്‍ദന്‍ ദ്വിവേദി വേദി പങ്കിട്ടത്. ഡല്‍ഹിയിലെ പരിപാടിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും സാധ്വി റിതംബരയും പങ്കെടുത്തിരുന്നു. ഔദ്യോഗികമായി ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് പങ്കെടുത്തതെന്നാണ് ദ്വിവേദിയുടെ പ്രതികരണം. കഴിഞ്ഞ കുറെക്കാലമായി കോണ്‍ഗ്രസുമായി ഇദ്ദേഹം അകലത്തിലായിരുന്നു. 

അതേസമയം ദ്വിവേദി പരിപാടിയില്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരി വ്യക്തമാക്കി. ആര്‍എസ്എസ് നേതാവുമായി വേദിയാണ് പങ്കിട്ടത് പ്രത്യയശാസ്ത്രമല്ല. ഭഗവത് ഗീതയുമായി ബന്ധപ്പെട്ട പരിപാടിയായതിനാലാണ്  പങ്കെടുത്തത്. ഭഗവത്ഗീതയുടെ കുത്തകാവകാശം മോഹന്‍ ഭാഗവതിനോ അവരുടെ സംഘടനയ്‌ക്കോ അല്ലെന്നും പവന്‍ ഖേര പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com