ഡെങ്കിപ്പനി സ്ഥിരീകരിച്ചു, ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഭര്‍ത്താവിന്റെ അപ്രതീക്ഷിത ആക്രമണം; ഭാര്യക്കും സഹോദരിക്കും നേരെ നിറയൊഴിച്ചു, ജീവനൊടുക്കി

ഓടുന്ന വാഹനത്തില്‍ ഭാര്യയെയും ഭാര്യ സഹോദരിയെയും വെടിവെച്ച് കൊന്നശേഷം സൈനികന്‍ ജീവനൊടുക്കി
ഡെങ്കിപ്പനി സ്ഥിരീകരിച്ചു, ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഭര്‍ത്താവിന്റെ അപ്രതീക്ഷിത ആക്രമണം; ഭാര്യക്കും സഹോദരിക്കും നേരെ നിറയൊഴിച്ചു, ജീവനൊടുക്കി

പട്‌ന: ഓടുന്ന വാഹനത്തില്‍ ഭാര്യയെയും ഭാര്യ സഹോദരിയെയും വെടിവെച്ച് കൊന്നശേഷം സൈനികന്‍ ജീവനൊടുക്കി. കുടുംബത്തിലെ വഴക്കാണ് കൃത്യത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. 

ബീഹാറിലെ സെയ്ദാബാദിലാണ് സംഭവം. ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സൈനികന്‍ വിഷ്ണു ശര്‍മ്മയെ പട്‌നയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് വെടിവയ്പ് നടന്നതെന്ന് പൊലീസ് പറയുന്നു. അപ്രതീക്ഷിതമായി വസ്ത്രത്തില്‍ സൂക്ഷിച്ചിരുന്ന റിവോള്‍വര്‍ എടുത്ത് ഭാര്യയ്ക്കും ഭാര്യ സഹോദരിയ്ക്കും നേരെ വിഷ്ണുശര്‍മ്മ നിറയൊഴിക്കുകയായിരുന്നു. ഇതിന് പിന്നാലെ അതേ പിസ്റ്റള്‍ ഉപയോഗിച്ച് തന്നെ സൈനികന്‍ ജീവനൊടുക്കിയതായും പൊലീസ് പറയുന്നു.

സംഭവം നടന്ന് ഉടനെ വാഹനം നിര്‍ത്തിയ ഡ്രൈവര്‍ നിലവിളിച്ചു. ഇത് കേട്ട്  ഓടിക്കൂടിയ നാട്ടുകാര്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ടു കുട്ടികളെ രക്ഷിച്ചു. സസാറാം ജില്ലയിലെ ലാല്‍ഗഞ്ച് ഗ്രാമവാസിയാണ് വിഷ്ണു ശര്‍മ്മ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com