മൊബൈൽ ഉപഭോക്താക്കളുടെ കീശകാലിയാകും; മറ്റുള്ളവർക്ക് പിന്നാലെ ജിയോയും നിരക്ക് കുത്തനെ കൂട്ടി; 40 ശതമാനം വർധന

പു​തി​യ നി​ര​ക്കു​ക​ൾ ചൊ​വ്വാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും
മൊബൈൽ ഉപഭോക്താക്കളുടെ കീശകാലിയാകും; മറ്റുള്ളവർക്ക് പിന്നാലെ ജിയോയും നിരക്ക് കുത്തനെ കൂട്ടി; 40 ശതമാനം വർധന

മും​ബൈ: റി​ല​യ​ൻ​സ് ജി​യോ സേ​വ​ന നി​ര​ക്കു​ക​ൾ വീ​ണ്ടും ഉ​യ​ർ​ത്തു​ന്നു. കോ​ൾ, ഡേ​റ്റ നി​ര​ക്കു​ക​ൾ 40 ശ​ത​മാ​നം വ​രെ വ​ർ​ധി​പ്പി​ക്കു​മെ​ന്ന് റി​ല​യ​ൻ​സ് ജി​യോ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. പു​തി​യ നി​ര​ക്കു​ക​ൾ ചൊ​വ്വാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

നേ​ര​ത്തെ, ടെ​ലി​കോം ക​ന്പ​നി​ക​ളാ​യ ഭാ​ര​തി എ​യ​ർ​ട്ടെ​ലും വോ​ഡ​ഫോ​ണ്‍-​ഐ​ഡി​യ​യും നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ക്കു​മെ​ന്ന് ഞാ​യ​റാ​ഴ്ച പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഡി​സം​ബ​ർ മൂ​ന്നി​ന് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന പു​തി​യ നി​ര​ക്കു​ക​ളി​ൽ 42 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് കമ്പനി​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന്റെ ഭാഗമായാണ് മൊബൈല്‍ കമ്പനികള്‍ നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്.

വോഡഫോണ്‍ ഐഡിയ പുതിയ താരിഫുകള്‍ നല്‍കും. രണ്ട് ദിവസം, 28 ദിവസം, 84 ദിവസം, 365 ദിവസം എന്നീ കാലയളവിലേക്കുള്ള നിരക്കുകളാണ് പ്രഖ്യാപിച്ചത്. നിലവിലെ നിരക്കുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ 42 ശതമാനം വര്‍ധനവാണ് ഉണ്ടാകുന്നത്.

മറ്റൊരു കമ്പനിയായ ഭാരതി എയര്‍ടെലും നിരക്കുകള്‍ പ്രഖ്യാപിച്ചു. താരിഫുകളില്‍ 50 പൈസ മുതല്‍ 2.85 രൂപവരെയാണ് വര്‍ധനവ്. പരിധിക്ക് മുകളിലുള്ള ഡാറ്റ ഉപയോഗത്തിന് കൂടുതല്‍ നിരക്ക് ഈടാക്കും. എയര്‍ടെല്‍ നെറ്റ്‌വര്‍ക്കില്‍ നിന്ന് മറ്റ് നെറ്റ്‌വര്‍ക്കിലേക്കുള്ള അണ്‍ലിമിറ്റഡ് കോളിങ്ങിനും തുക ഈടാക്കും. കഴിഞ്ഞ പാദത്തില്‍ ഐഡിയ-വോഡഫോണ്‍ 50000 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. അതോടൊപ്പമാണ് ഇരു കമ്പനികളും സ്‌പെക്ട്രം വാടക ഇനത്തില്‍ ഉള്‍പ്പടെ വന്‍ കുടിശ്ശിക വരുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com