സുഹൃത്തിന്റെ, 17കാരിയായ മകൾക്ക് അശ്ലീല ചിത്രങ്ങൾ അയച്ചു; 40കാരൻ അറസ്റ്റിൽ

സുഹൃത്തിന്റെ, പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ച 40 കാരൻ പിടിയിൽ
സുഹൃത്തിന്റെ, 17കാരിയായ മകൾക്ക് അശ്ലീല ചിത്രങ്ങൾ അയച്ചു; 40കാരൻ അറസ്റ്റിൽ

ഹൈദരാബാദ്: സുഹൃത്തിന്റെ, പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ച 40 കാരൻ പിടിയിൽ. ഹൈദരാബാദിലെ കാച്ചിഗുഡയിലാണ് സംഭവം. 17കാരിയായ പെണ്‍കുട്ടിക്ക് ചിത്രങ്ങള്‍ അയച്ച ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രതിക്ക് പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ ലഭിച്ചത്. അന്ന് മുതല്‍ ഇയാള്‍ അശ്ലീല ചിത്രങ്ങള്‍ അയച്ചിരുന്നു. പരാതി ലഭിച്ചതോടെ പോക്സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com