തമിഴ്‌നാട്ടില്‍ വീട് ഇടിഞ്ഞുവീണ് പത്തു പേര്‍ മരിച്ചു; കനത്ത മഴയില്‍ മരണം പതിനഞ്ചായി
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd December 2019 08:54 AM |
Last Updated: 02nd December 2019 09:10 AM | A+A A- |

ചെന്നൈ; തമിഴ്‌നാട്ടില്‍ ശക്തമായ മഴയില്‍ മരിച്ചവരുടെ എണ്ണം പതിനഞ്ചായി. മേട്ടുപ്പാളയത്തില്‍ വീട് ഇടിഞ്ഞു വീണ് പത്ത് പേര്‍ മരിച്ചു. എഴ് സ്ത്രീയും രണ്ട് കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മഴ കൂടുതല്‍ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. തമിഴ്‌നാട്ടിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. മഴക്കെടുതി രൂക്ഷമായതോടെ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍, തമിഴ്‌നാട്ടിലെ ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവള്ളൂര്‍, തൂത്തുക്കുടി, രാമനാഥപുരം, തിരുനെല്‍വേലി, കാഞ്ചീപുരം,കടല്ലൂര്‍ എന്നിവടങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് കളയാനുള്ള ശ്രമങ്ങള്ഡ തുടരുകയാണ്. 630 പമ്പുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ചെന്നൈയില്‍ 176 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നതിനായി ബോട്ടുകളും തയാറാണെന്നും പേടിക്കാനില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.