സുഹൃത്തിനോട് സംസാരിക്കുന്നത് ഇഷ്ടമായില്ല, കാമുകന്‍ മുഖത്തടിച്ചു; യുവതി കുഴഞ്ഞുവീണ് മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd December 2019 11:07 AM |
Last Updated: 02nd December 2019 11:07 AM | A+A A- |

മുംബൈ: സുഹൃത്തിനോട് സംസാരിച്ചതിന് കാമുകന്റെ അടിയേറ്റ് യുവതി മരിച്ചു. കാമുകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
മുംബൈയിലെ മാന്‍ഖര്‍ഡ് റെയില്‍വേ സ്‌റ്റേഷനില്‍ ശനിയാഴ്ചയാണ് സംഭവം.സീത പ്രധാന്‍ എന്ന 35കാരിയാണ് കാമുകന്‍ രാജു പൂജാരി യെല്ലപ്പയുടെ അടിയേറ്റ് മരിച്ചത്. കാമുകന്റെ മര്‍ദനത്തില്‍ കുഴഞ്ഞുവീണ സീത പ്രധാനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മാന്‍ഖര്‍ഡ് റെയില്‍വേ സ്‌റ്റേഷനില്‍ ശൗചാലയത്തിന് മുന്‍പില്‍ നിന്ന് മറ്റൊരാളുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു സീത.
ഇത് കണ്ട് നിന്ന കാമുകന്‍ രാജു നേരെ ചെന്ന് സീതയുടെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. സീതയുടെ മരണത്തില്‍ അപകടമരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകുവെന്നും പൊലീസ് അറിയിച്ചു.