അഴീക്കലില്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി ഇല്ല ; പദ്ധതി ഉപേക്ഷിച്ചെന്ന് കേന്ദ്രം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd December 2019 02:47 PM  |  

Last Updated: 02nd December 2019 02:47 PM  |   A+A-   |  

 

ന്യൂഡല്‍ഹി : കണ്ണൂര്‍ അഴീക്കലില്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി ഇല്ല. അക്കാദമിക്ക് പാരിസ്ഥിക അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്രപരിസ്ഥിതി മന്ത്രാലയം അറിയിച്ചു. തീരദേശ പരിപാലനച്ചട്ടം അനുസരിച്ച് നിര്‍മ്മാണത്തിന് അനുമതി നല്‍കാനാവില്ലെന്നാണ് മന്ത്രാലയം അറിയിച്ചത്. ഇതോടെ പദ്ധതി ഉപേക്ഷിച്ചതായി കേന്ദ്രപ്രതിരോധസഹമന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു.

പദ്ധതി ഉള്‍പ്പെടുന്ന സ്ഥലം സിആര്‍ഇസഡ് പരിധിയില്‍ വരുന്നതിനാല്‍ നിര്‍മ്മാണങ്ങള്‍ അനുവദനീയമല്ല. അതിനാല്‍ പദ്ധതി ഉപേക്ഷിക്കുകയാണെന്നാണ് പ്രതിരോധമന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചത്.